E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:24 AM IST

Facebook
Twitter
Google Plus
Youtube

More in North

കോഴിക്കോടിനെ പെരുവയൽ പഞ്ചായത്ത് പച്ചയുടുപ്പിക്കും: അരലക്ഷം വൃക്ഷത്തൈ നടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പരിസ്ഥിതി ദിനത്തിൽ പ്രകൃതിയെ പച്ചയുടുപ്പിക്കാൻ ഒരുങ്ങി കോഴിക്കോട് പെരുവയൽ ഗ്രാമപഞ്ചായത്ത്. അരലക്ഷത്തോളം വൃക്ഷത്തൈകൾ  നട്ടുപിടിപ്പിക്കാനാണ് പദ്ധതി. കുടുംബശ്രീ പദ്ധതി നടപ്പാക്കും. ചന്ദനം, മഹാഗണി, നെല്ലി,കണിക്കൊന്ന, നീർമരുത് തുടങ്ങി 18 ഇനം വൃക്ഷത്തൈകളാണ് തയ്യാറാക്കുന്നത്. ഔഷധവൃക്ഷങ്ങളും, ഫലവൃക്ഷങ്ങളും, തണൽമരങ്ങളുമെല്ലാമുണ്ട്. വനംവകുപ്പിന്റെ സാമൂഹിക വനവൽക്കരണ വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായാണ് തൈകൾ ഒരുക്കുന്നത്. വനംവകുപ്പ് നൽകുന്ന വൃക്ഷത്തൈകൾ മണ്ണും,വളവും ചേർത്ത മിശ്രിതം നിറച്ച പൊളിത്തീൻ ബാഗുകളിൽ വച്ചു പിടിപ്പിക്കുന്നു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുബിത തോട്ടാംചേരിയുടെ നേതൃത്വത്തിൽ 20 സ്ത്രീകളാണ് ഈ പരിസ്ഥിതിസംരക്ഷണ പ്രവർത്തനത്തിന്റെ ഭാഗമാകുന്നത്. കൃത്യമായി പരിപാലിക്കുന്ന വൃക്ഷത്തൈകൾ ജൂൺ അഞ്ച് പരിസ്ഥിതി ദിനത്തിൽ പ‍ഞ്ചായത്തിൽ വിതരണം ചെയ്യും. വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും നൽകുന്നതിനൊപ്പം പൊതുഇടങ്ങളിൽ നട്ടുപരിപാലിക്കും. തൈകളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടികളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ തന്നെ സ്വീകരിക്കുന്നു. പ്രകൃതി സംരക്ഷണത്തിനൊപ്പം തൊഴിലുറപ്പ് പദ്ധതിയുടെ കൃത്യമായ നടത്തിപ്പും ഇതിലൂടെ സാധിക്കുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :