കാലിക്കറ്റ് സർവകാശാല ഇന്റർസോണ്‍ മൽസരത്തിൽ നൂറ്റി പതിനഞ്ച് പോയന്റുമായി കോഴിക്കോട് ദേവഗിരി കോളജും തൃശൂർ സഹൃദയയും മുന്നിൽ. ഫാറൂഖ് കോളജാണ് തൊട്ടുപിന്നിൽ. അഞ്ചുദിവസമായി നടക്കുന്ന മൽസരങ്ങൾ ഇന്ന് അവസാനിക്കും.
നിറഞ്ഞ സദസിന് മുന്നിലാണ് അവസാനദിവസത്തെ വാശിയേറിയ മൽസരങ്ങൾ. ഒപ്പനയും നാടോടിനൃത്തവും ദഫ്മുട്ടും ബാൻഡ് മേളവുമാണ് രാവിലെ ആരംഭിച്ചത്. പോയന്റ് നിലയിൽ കോഴിക്കോട് ദേവഗിരി കോളജിനൊപ്പം തൃശൂർ സഹൃദയയും കുതിക്കുകയാണ്