ഫസല്‍ വധക്കേസ് പ്രതികളായ കാരായി രാജനും ചന്ദ്രശേഖരനും നീതി ലഭ്യമാക്കമമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ നീതിയാത്ര. കണ്ണൂര്‍ പയ്യാമ്പലത്തുനിന്ന് ആരംഭിച്ച യാത്ര പതിനൊന്നിന് എറണാകുളത്ത് സമാപിക്കും. ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ബിജു കണ്ടക്കൈയാണ് ജാഥാ ക്യാപ്റ്റന്‍
പയ്യാമ്പലത്ത് സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ സ്മാരകത്തിനുമുന്നില്‍ നിന്നാണ് നീതിയാത്രക്ക് തുടക്കമായത്. അമ്പത് ജാഥാ അംഗങ്ങളാണ് എറണാകുളത്ത് സമാപിക്കുന്ന നീതിയാത്രയില്‍ പങ്കെടുക്കുന്നത്. വിവിധകേന്ദ്രങ്ങളില്‍ ജാഥക്ക് സ്വീകരണം നല്‍കും. ഫസല്‍ വധക്കേസില്‍ സിബിഐ അറസ്റ്റുചെയ്ത കാരായി രാജനും കാരായി ചന്ദ്രശേഖരനും കോടതി ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല.സിബിഐ കേന്ദ്രഭരണം ഉപയോഗിച്ച് കാരായിമാരുടെ നീതിനിഷേധിക്കുകയാണെന്ന് പി.ജയരാജന് കുറ്റപ്പെടുത്തി.
പ്രചാരണവാഹനത്തിന് പിന്നില്‍ ഇരുചക്രവാഹനങ്ങളിലാണ് ജാഥാഅംഗങ്ങള്‍ യാത്രചെയ്യുന്നത്.ഒാരോ കേന്ദ്രങ്ങളിലും കൂടുതല്‍ ആളുകളെ ജാഥയില്‍ പങ്കെടുപ്പിക്കും. കാരായി രാജനേയും ചന്ദ്രശേഖരനും അനുകൂലമായി ജനവികാരം ഉയര്‍ത്തിക്കൊണ്ടു വരാനാണ് സിപിഎം ശ്രമം. ഫസല്‍ കേസിലെ ആര് എസ് എസ് പങ്കാളിത്തം വ്യക്തമാക്കി പുതിയ മൊഴി വെളിച്ചത്തുവന്നിട്ടും സിബിഐ അന്വേഷണം നടത്തുന്നില്ലെന്നും സിപിഎം ആരോപിക്കുന്നു.