കേരളത്തിന്റെ തനത് വാദ്യോപകരണങ്ങളുടെ പെരുമയറിച്ച് സോപാനം വാദ്യോൽസവം. മലപ്പുറം എടപ്പാളിലാണ് അഞ്ഞൂറിലധികം കലാകാരൻമാര് അണിനിരന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന വാദ്യോൽസവം. സിനിമാതാരം ജയറാമും മട്ടന്നൂർ ശങ്കരൻകുട്ടി അടക്കമുളള കലാകാരൻമാരുടെ നേതൃത്വത്തിലാണ് പരിപാടി. സോപാന സംഗീതം മുതൽ മുളചെണ്ടമേളം വരെ. കേരളത്തിന്റെ തനത് വാദ്യമേളപ്പെരുക്കമെല്ലാം എടപ്പാൾ പെരുമ്പറമ്പ് മഹാദേവക്ഷേത്രാങ്കണത്തിൽ നടക്കുന്ന സോപാനം വാദ്യോൽസവത്തിൽ ആസ്വദിക്കാം. കേരളത്തിന് അകത്തും പുറത്തുനിന്നു വന്നവരടക്കമുളള അഞ്ഞൂറിലേറെ വാദ്യകലാകാരൻമാരാണ് ആസ്വാദകർക്ക് അപൂർവ കലാവിരുന്നൊരുക്കുന്നത്.
വാദ്യോൽസവത്തിന് തുടക്കം കുറിച്ച് അരങ്ങിലെത്തിയത് സിനിമാതാരം ജയറാമാണ്. ആഫ്രിക്കയിലേതടക്കം ആയിരത്തിലധികം പരമ്പരാഗത വാദ്യപകരണങ്ങൾ മേളയിൽ പരിചയപ്പെടുത്തുന്നുണ്ട്. കേരളീയ കലകളകളെക്കുറിച്ചുളള സെമിനാറുകളും മേളയുടെ ഭാഗമായുണ്ട്.