കുരുന്നുകളിലെ കായികക്ഷമത വര്‍ധിപ്പിക്കാൻ കോഴിക്കോട് ജിംനാസ്റ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വേനല്‍കാല ജിംനാസ്റ്റിക്സ്ക്യാംപുകൾ ആരംഭിച്ചു.ബോക്സിങ് ഉൾപ്പെടെ വിവിധയിനങ്ങളിൽ പരിശീലം നൽകുന്നുണ്ട്.
അഞ്ചിനും 14 വയസിനുമിടയിലുള്ള മുപ്പതോളം കുട്ടികളാണ് അത്ര പരിചിതമല്ലാത്ത ജിംനാസ്റ്റിക്സ് പരിശീലനത്തിനായി ഇവിെടയെത്തിയത്. ഇതുവരെചെയ്യാൻ പരിശ്രമിച്ചു പരാജയപ്പെട്ട പല അഭ്യാസമുറകളും ക്യാംപില്‍ വിജയകരമായി ചെയ്തതിന്റെ സന്തോഷത്തിലാണ് ഇവിടെയുളള കുരുന്നുകൾ.
ജിംനാസിറ്റിക്സിനു പുറമെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ബോക്സിങ് പരിശീലനവും നല്‍കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവർക്കായിക്ലബ്ബുകളുടെ നേതൃത്വത്തില്‍ മല്‍സരവും സംഘടിപ്പിക്കും. സ്വന്തം കെട്ടിടമില്ലാത്തതിനാല്‍ നിലവില്‍ പൊതുസ്ഥലത്താണ് പരിശീലനം. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.
Advertisement