സ്ത്രീ പുരുഷ സൗഹൃദജില്ലയാക്കി കണ്ണൂരിനെ മാറ്റാന്‍ ലക്ഷ്യമിട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത്. സ്വയം പര്യാപ്ത കാര്ഷീകഗ്രാമങ്ങളും മികച്ചആരോഗ്യസെന്ററുകളും ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനുള്ള നടപടികളാണ് ജില്ലാപഞ്ചായത്ത് ഊര്‍ജിതമാക്കിയത്. സംഘര്ഷജില്ലയായ കണ്ണൂരിനെ അടിമുടി മാറ്റാന്‍ ലക്ഷ്യമിട്ടാണ് ജില്ലാപഞ്ചായത്ത് ഈ വര്‍ഷത്തെ വികസനപദ്ധതികള്‍ നടപ്പിലാക്കുന്നത്. സ്ത്രീപുരുഷ സൗഹൃദജില്ലയാക്കി മാറ്റാന്‍ വിവിധതലത്തില്‍ ഒട്ടേറെ പദ്ധതികള്‍ക്ക് രൂപം നല്‍കും. ജില്ലയില്‍ സ്വയം പര്യാപ്ത കര്‍ഷക ഗ്രാമങ്ങള്‍ രൂപപ്പെടുത്തും. ഇതിനായി പതിനൊന്നു ഗ്രാമങ്ങളെ തിരഞ്ഞെടുത്ത് ആദ്യഘട്ടത്തില്‍ കൃഷിക്ക് സഹായം നല്‍കും. വിദ്യാഭ്യാസസ്ഥാപനങ്ങളെ മികച്ച നിലവാരത്തിലെത്തിക്കാനും വിവിധ പദ്ധതികള്‍ ജില്ലാപഞ്ചായത്ത് ആസൂത്രണം ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസപദ്ധതികള്‍ക്കായി പന്ത്രണ്ട് കോടി രൂപ അടുത്തവര്‍ഷത്തേക്ക് വകയിരുത്തിയിട്ടുണ്ട്. ജില്ലാആശുപത്രിയെ അടിമുടി നവീകരിക്കും. തേന്‍ കര്‍ഷകരുടെ ഉന്നമനത്തിനായി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ ജില്ലാപഞ്ചായത്ത് പണം നീക്കിവെച്ചിട്ടുണ്ട്. ഈ വര്‍ഷം തുടക്കമിടുന്ന പദ്ധതികള്‍ അടുത്തവര്‍ഷത്തെ ബജറ്റില്‍ കൂടുതല്‍ തുക അനുവദിച്ച് പൂര്‍ണതയിലെത്തിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ ലക്ഷ്യം
Advertisement