വില്ലേജ് ഒാഫീസറുടെ സ്റ്റോപ്പ് മെമ്മോ വകവക്കാതെ മലപ്പുറം പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് അംഗം വയൽ നികത്തുന്നു. പരസ്യമായ നിയമലംഘനത്തിനെതിരെ നാട്ടുകാരും പ്രതിഷേധ കൂട്ടായ്മക്ക് രൂപം നൽകി.
കക്കുളം ഹൈസ്കൂൾ പടിയിലെ ഗ്രാമപഞ്ചായത്ത് അംഗത്തിനെതിരെയാണ് പ്രതിഷേധം. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് അനുമതിയില്ലാതെ വയൽ നികത്തൽ ആരംഭിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് വില്ലേജ് ഒാഫീസിൽ നിന്ന് സ്റ്റോപ്പ് നൽകിയെങ്കിലും കരിങ്കൽ ഭിത്തി കെട്ടി മണ്ണിട്ടു നികത്തിക്കൊണ്ടിരിക്കുകയാണ്. സി.പി.എം അംഗത്തിനെതിരെ നാട്ടുകാർ ജില്ലാ കലക്ടർക്കും പാർട്ടി നേത്വത്തിനും പരാതി നൽകിയിട്ടുണ്ട്.
വീടു വക്കാനെന്ന പേരിലുളള അനധികൃത വയൽ നികത്തലിനെതിരെ വില്ലേജ് ഒാഫീസിന് മുന്നിൽ പ്രതിഷേധ സമരം ആരംഭിക്കാൻ ഒരുങ്ങുകയാണ് ആക്ഷൻകമ്മിറ്റി.