സൈക്കിൾ ഉപയോഗം പ്രോൽസാഹിപ്പിക്കാൻ മലപ്പുറം വണ്ടൂരിൽ മഹാസൈക്കിൾ റാലി സംഘടിപ്പിച്ചു. ആരോഗ്യമുളള സമൂഹത്തിന് പുത്തൻ സഞ്ചാരസംസ്കാരം എന്ന മുദ്രാവാക്യവുമായാണ് റാലി ഒരുക്കിയത്.
കൊച്ചുകുട്ടികളും സ്ത്രീകളുമെല്ലാം ആവേശത്തോടെയാണ് മഹാസൈക്കിൾ റാലിയെ ഏറ്റെടുത്തത്. മലിനീകരണമുണ്ടാക്കാത്ത വാഹനം മാത്രമല്ല സൈക്കിൾ. വ്യായാമത്തിനും മികച്ച മാതൃകയാണ് സൈക്കിൾ സവാരി. ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലി നഗരം ചുറ്റി. കേരള കൾച്ചറൽ ഹെൽത്ത് ഫോറമാണ് റാലി സംഘടിപ്പിച്ചത്. സൈക്കിൾ യാത്ര പ്രോൽസാഹിപ്പിക്കാൻ പുതിയ പദ്ധതികൾ ഇനിയും ആസൂത്രണം ചെയ്യുന്നുണ്ട്.
സൈക്കിൾ റാലിക്ക് എത്തിയവർക്ക് നറുക്കെടുപ്പിലൂടെ പുതിയ സൈക്കിളുകൾ സൗജന്യമായി നൽകിയിരുന്നു.