മലപ്പുറം എടപ്പാളിലെ ദേശീയപാതയോരത്തുണ്ടായിരുന്ന വിദേശമദ്യശാല കുറ്റിപ്പാലയിലെ ജനവാസകേന്ദ്രത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതിന് എതിരെ പ്രതിഷേധം. ഒരാഴ്ചയായി തുടരുന്ന ജനകീയ പ്രതിരോധം മൂലം പുതിയ മദ്യശാല തുറക്കാനായിട്ടില്ല.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ സമരമുഖത്താണ്. കൊടും വേനലിനെ അവഗണിച്ചാണീ സഹനസമരം. കണ്ടനകത്ത് പ്രവർത്തിച്ചിരുന്ന ബവറിജസ് കോർപറേഷന്റെ മദ്യവിൽപനകേന്ദ്രം കുറ്റിപ്പാല വില്ലേജ് ഒാഫീസിനടുത്ത കേന്ദ്രത്തിലേക്ക് മാറ്റാനായിരുന്നു നീക്കം.
കൊച്ചുകുട്ടികളാണ് സമരമാരംഭിച്ചത്. പ്രതിഷേധം ഒരാഴ് പിന്നിട്ടതോടെ സാമൂഹ്യസ്കാരിക രംഗത്തുളളവരെല്ലാം പിന്തുണയുമായെത്തി. മദ്യവിൽപനശാല എടപ്പാളിൽ നിന്ന് തവനൂരിനടുത്ത മദിരശേരിയിലേക്ക് മാറ്റാനുളള നീക്കവും നാട്ടുകാർ നേരത്തെ തടഞ്ഞിരുന്നു.