കോഴിക്കോട് പുതിയങ്ങാടിയിൽ െട്രയിൻ തട്ടി മരിച്ചത് മലപ്പുറം സ്വദേശികളായ അമ്മയും മൂന്ന് മക്കളും. തിരൂരങ്ങാടി സ്വദേശി രാജേഷിന്റെ ഭാര്യ ഭാവന, മക്കളായ ഐശ്വര്യ, നന്ദിനി, വിസ്മയ എന്നിവരെ ഇന്നു രാവിലെയാണ് ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോയറോഡിനു സമീപത്തെ റയിൽവേ ട്രാക്കിൽ രാവിലെ നാട്ടുകാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങൾ.
മരിച്ചത് പ്രദേശവാസികളെല്ലെന്ന തിരിച്ചറിഞ്ഞ പൊലീസ് എല്ലാ സ്റ്റേഷനിലേക്കും വിവരം അറിയിക്കുകയായിരുന്നു.തുടർന്നാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അമ്മയേയും മൂന്നു മക്കളേയും കണാനില്ലെന്ന വിവരം ലഭിച്ചത്.തുടർന്ന് ഭർത്താവ് രാജേഷും സുഹൃത്തുക്കളുമെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.