E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിര്‍മാണപ്രവൃത്തികള്‍ ‍ അവസാനഘട്ടത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിര്‍മാണപ്രവൃത്തികള്‍ ‍ അവസാനഘട്ടത്തിലേക്ക്. റണ്‍വേയുടേയും ടെര്‍മിനിലിന്‍റേയും നിര്‍മാണം അടുത്തമാസത്തോടെ പൂര്‍ത്തിയാകും. സെപ്റ്റംബറില്‍ മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പിലെ വിമാനത്താവളത്തില്‍ നിന്ന് വിമാനസര്‍വീസുകള്‍ക്ക് തുടക്കമാകും. 

ആധുനീകസൗകര്യങ്ങളോടുകൂടിയ കാറ്റഗറി ഒമ്പത് വിഭാഗത്തില്‍പ്പെടുന്ന വിമാനത്താവളമാണ് കണ്ണൂരില്‍ ഒരുങ്ങുന്നത്. മൂവായിരത്തിഅമ്പത് മീറ്റര്‍ റണ്‍വേയടക്കം ഒാപ്പറേഷണല്‍ വിഭാഗത്തിന്‍റെ നിര്‍മാണപ്രവര്‍ത്തികളില്‍ തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. ടെര്‍മിനല്‍ കെട്ടിടമടക്കമുള്ളവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. അവശേഷിക്കുന്ന ജോലികളെല്ലാം മേയ് മുപ്പത്തിയൊന്നിനകം പൂര്‍ത്തിയാക്കും. വിമാനത്താവളത്തിലേക്കുള്ള ജല വൈദ്യുതി വിതരണസംവിധാനങ്ങളും പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായിക്കഴിഞ്ഞു. സെപ്റ്റബറില്‍ വിമാനസര്‍വീസുകള്‍ക്ക് തുടക്കമാകും. 

1200 ചതുരശ്ര മീറ്ററുള്ള ടാക്സി സ്റ്റാന്‍ഡിന്‍റേയും നിര്‍മാണം തൊണ്ണൂറ് ശതമാനവും പൂര്‍ത്തിയായി. മൂന്ന് എയറോ ബ്രിഡ്ജുകളാണ് നിലവില്‍ ഇവിടെ സ്ഥാപിച്ചിട്ടുള്ളത്. 40 വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു ഏപ്രണിനും പുറമേ മറ്റൊന്നിനുകൂടി സ്ഥലം നീക്കിവെച്ചിട്ടുണ്ട്. വ്യോമ നാവിക തീരസുരക്ഷാസേനകളുടെ പ്രത്യേക സംവിധാനങ്ങളും വിമാനത്താവളത്തില്‍ ഒരുക്കുന്നുണ്ട്. പതിനാലില്‍ അധികം വിമാന കമ്പനികളാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താനായി കിയാല്‍ അധികൃതര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :