സംസ്ഥാനത്തെ മൂന്നാമത്തെ സിന്തറ്റിക് ഫുട്ബോൾ ടർഫ് മൈതാനം പാലക്കാട് നൂറണിയിൽ. പതിനേഴിന് ബൈചുങ് ബൂട്ടിയ ഉൾപ്പെടെയുളളവർ പങ്കെടുക്കുന്ന മൽസരത്തോടെയാണ് ഉദ്ഘാടനം.
അബ്ദുൾ ഹക്കീം ഉൾപ്പെടെയുളള ഫുട്്ബോൾ താരങ്ങളെ ദേശീയ തലത്തിലേക്ക് എത്തിക്കുന്നതിൽ പേരുകേട്ടയിടമാണ് പാലക്കാട് നൂറണി ഗ്രാമത്തിലെ ഇൗ മൈതാനം. കല്ലും മുളളും നിറഞ്ഞിരുന്ന മൈതാനം നവീകരിച്ചപ്പോൾ രാജ്യാന്തരനിലവാരത്തിന്റെ പകിട്ട്. ഫിഫയുടെ മാനദണ്ഡപ്രകാരം തൊണ്ണൂറു മീറ്റർ നീളവും 57 മീറ്റർ വീതിയുമുണ്ട്. മൂന്നേകാൽ ഏക്കർ സ്ഥലത്ത് യൂറോപ്പിൽ നിന്നും ഇറക്കുമതി ചെയ്ത സിന്തറ്റിക് ടർഫ് ഉപയോഗിച്ചാണ് മൈതാനം നിർമിച്ചത്. ഷാഫി പറമ്പിൽ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ചു.
പതിനേഴിനാണ് ഉദ്ഘാടനം. മുൻ ഇന്ത്യൻതാരങ്ങളായ ബൈചുങ് ബൂട്ടിയ , െഎ.എം.വിജയൻ , ജോപോൾ അഞ്ചേരി എന്നിവരൊക്കെ പങ്കെടുക്കും. മികച്ച ടീമുകളുടെ ഉദ്ഘാടന മൽസരവും ഉണ്ടാകും. പ്രാദേശിക ഫുട്്ബോൾ ക്ളബുകൾക്കാണ് പരിപാലന ചുമതല.