വെള്ളത്തിൽ കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ച ഐസ് പ്ളാന്റ് കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. ബീച്ചിൽ വിൽക്കുന്ന ഐസ് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും നടപടി തുടങ്ങി. മാത്തോട്ടം ഭാഗത്ത് പ്രവർത്തിക്കുന്ന ഐശ്വര്യ ഐസ്പ്ലാന്റിൽ ഉപയോഗിക്കുന്ന വെള്ളത്തിലാണ് കോളിഫോം ബാക്ടിരിയയുടെ സാന്നിധ്യം സ്ഥിരികരിച്ചത്.
ന്യൂനതകൾ കണ്ടെത്തിയ മറ്റ് മൂന്ന് ഐസ് പ്ലാന്റുകൾക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഏഴുദിവസമാണ് പ്രശ്നപരിഹാരത്തിന് ഇവർക്ക് കാലാവധി നൽകിയിരിക്കുന്നത്. വേനൽ കനത്തതോടെ ജില്ലയിൽ ജലജന്യരോഗങ്ങൾ പടരുമെന്ന് ജില്ലാ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്