കണ്ണൂര്‍ ജില്ലയില്‍ ദിവസങ്ങളായുള്ള പുലിഭീതി സ്ഥിരീകരിച്ച് നെടുംപോയില്‍ പുലിയുടെ ജഡം. ഇരുപത്തിയൊമ്പതാം മൈലില്‍ ചത്തനിലയില്‍ കണ്ടെത്തിയ പുലി വാഹനമിടിച്ചാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വനംവകുപ്പിന്റെ നിഗമനം.
നെടുംപോയില്‍ മാനന്തവാടി റൂട്ടില്‍ ഇരുപത്തിയൊമ്പതാം മൈലിന് സമീപത്താണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. റോഡിന് സമീപത്ത് വെള്ളമുള്ള പ്രദേശത്തായിരുന്നു മൂന്നുവയസ് തോന്നിക്കുന്ന പുള്ളിപ്പുലിയുടെ ജഡം. വനംവകുപ്പിന്റെ പരിശോധനയില്‍ പുലിയുടെ കൈകള്‍ രണ്ടും ഒടിഞ്ഞിരുന്നതായി കണ്ടെത്തി. ഡോ.സാരഥിയുടെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ചത്തപുലിയുടെ ആന്തരീകഅവയവങ്ങളും വിദഗ്ദ പരിശോധനക്കായി അയച്ചു. റോഡിലൂടെ നടക്കുമ്പോള്‍ വാഹനം ഇടിച്ച് അപകടത്തില്‍പ്പെട്ട പുലി അരുവിക്ക് സമീപത്ത് കിടന്ന് ചത്തതായാണ് വനംവകുപ്പിന്റെ നിഗമനം.
കൊട്ടിയൂര്‍ വന്യജീവിസങ്കേത കേന്ദ്രത്തിനു സമീപത്തെ പുലിയിറങ്ങിയതായുള്ള നാട്ടുകാരുടെ സംശയം വനംവകുപ്പ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സിറ്റിയില്‍ നിന്ന് പുലിയെ പിടികൂടിയതിനുശേഷം അഴീക്കോട്, പുതിയതെരു പ്രദേശങ്ങളില്‍ പുലിയെ കണ്ടതായി വിവരമുണ്ടായിരുന്നു. നെടുംപോയില്‍ പുലി ചത്തതോടെ ഈ പ്രദേശങ്ങളിലെല്ലാം കണ്ടത് പുലിയാണെന്ന് ജനങ്ങള്‍ ഉറപ്പിച്ചുകഴിഞ്ഞു.ജനങ്ങളുടെ ആശങ്കഅകറ്റാനുള്ള ശ്രമങ്ങളാണ് വനംവകുപ്പ് ഇപ്പോള്‍ നടത്തുന്നത്.