മുപ്പത് വർഷംമുമ്പ് തകർന്നുവീണ നടപ്പാലത്തിന് പകരം പുതിയ പാലംപണിയാൻ സർക്കാര്‍ അനുമതി. കാസർകോട് ചെറുവത്തൂർ പാലത്തേരയിൽ മയ്യിച്ച പുഴക്ക് കുറുകെ പാലം പണിയാനാണ് അനുമതിയായത്. നിർമിച്ച് മാസങ്ങൾക്കുള്ളിൽ നടപ്പാലം തകർന്നതിനെ തുടർന്ന് സ്ഥലപേര് പോലും മാറ്റി പ്രതിഷേധത്തിലായിരുന്നു നാട്ടുകാർ
പാലത്തേരയെ അറിയണമെങ്കിൽ മുടവൻ പാലം എന്നു പറയണം. വർഷങ്ങൾക്ക് മുമ്പ് ചെറുവത്തൂരിലെ മയ്യിച്ച പുഴക്ക് കുറുകെ പഞ്ചായത്ത് നടപ്പാലം പണിതത്. അടുത്ത മഴക്കാലത്ത് പാലം പുഴയെടുത്തു ആറ്റുനോറ്റ് കിട്ടിയ പാലം തകർന്നതിന്റെ ഓർമ്മക്കായാണ് നാട്ടുകാർ സ്ഥലപ്പേര് മാറ്റിയത്..യാത്ര മുടക്കിയ പാലമെന്നാണ് നാടന്‍ വാക്കിന്റെ അർഥം. അന്ന് തുടങ്ങിയ പരിശ്രമങ്ങൾക്കാണ അറുതിയാവുന്നത്. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് പുതിയ പാലം പണിയുന്നത്. പതിനെഞ്ച് ലക്ഷം രൂപ അനുവദിച്ചു കഴിഞ്ഞു. ഭരണാനുമതിയുമായി
പാലം വരുന്നതോടെ ചെറുവത്തൂര്‍ പഞ്ചായത്തിലെ കാരി, കുറ്റിവയല്‍, കുണ്ടുപടന്ന, മീന്‍കടവ്, അരണായി, കോണായി പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പം പുറം ലോകവുമായി ബന്ധപ്പെടാനാകും.