ഒ.വി.വിജയൻ എന്ന എഴുത്തുകാരന്റെ ഒാർമകൾക്ക് പന്ത്രണ്ടുവയസ്. പാലക്കാട്ടെ തസ്രാക്ക് എന്ന ഗ്രാമത്തെ ഖസാക്കിന്റെ ഇതിഹാസത്തിലൂടെ പരിചയപ്പെടുത്തിയ നാട്ടുകാരൻ. നോവൽ കഥാപാത്രങ്ങളെ ആസ്പദമാക്കിയുളള ചിത്രപ്രദർശനം തസ്രാക്കിൽ തുടങ്ങി.
രവി എന്ന ചെറുപ്പക്കാരനും രവി കണ്ടുമുട്ടുന്ന കഥാപാത്രങ്ങളും മിത്തുകളും കരിമ്പനക്കാടുകളും അപ്പുക്കിളിയുമൊക്കെ. ഖസാക്കിന്റെ ഇതിഹാസം വായിക്കാത്തവരെ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തുന്നതിനായുളള കാഴ്ചകൾ.
തസ്രാക്കിലെ മണ്ണുംമാനവുമൊക്കെ ഖസാക്കിലൂടെ വായിച്ചെടുക്കുന്നതുപോലെയാണിത്. കൊല്ലത്തുകാരനായ സലീംബാബു തസ്രാക്കിനെ നേരിട്ടുകാണാതെ വരച്ച പത്തൊൻപതു ചിത്രങ്ങളും പ്രദർശനത്തിലുണ്ട്. ഇതാത്യമായാണ് തസ്രാക്കിൽ പ്രദർശിപ്പിക്കുന്നത്.
മൺമറഞ്ഞ എഴുത്തുകാരനുവേണ്ടി കൂടുതൽ വരകളും അതിലുമേറെ കാഴ്ചകളും ഇനിയുമുണ്ടാകും. ഒാർമകൾക്ക് നിറമുളള കാഴ്ചകൾ.