കേരളത്തിന്റെ പൈതൃകം തേടിയിറങ്ങിയ വിദേശ യാത്രാ ബ്ലോഗർമാർ കോഴിക്കോട്ടെത്തി. സംസ്ഥാന ടൂറിസം വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി 29 രാജ്യങ്ങളിൽ നിന്നുള്ളവരാണ് നഗരത്തിലെത്തിയത്.
വെറുതെ നാടുകാണാനും നഗരം ചുറ്റാനും മാത്രമല്ല ഇവരുടെ വരവ്. മറിച്ച് വിവിധ നാടുകളുടെ രുചിയും മണവും സംസ്കാരവുമെല്ലാം തേടിയുള്ള യാത്രയാണിത്. വിനോദസഞ്ചാര സാധ്യതകൾ ലോകത്തിനുമുന്നിൽ തുറന്നിടുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിച്ച ബ്ലോഗേഴ്സ് കൂട്ടായ്മയുടെ ഭാഗമായാണ് ഇവർ കേരളത്തിലെത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ കംപാഷനേറ്റ് കാലിക്കറ്റ് പദ്ധതിയില്‍ ഉൾപ്പെട്ട വിദ്യാർഥികളോടൊപ്പം മോഡല്‍ സ്കൂൾ പരിസരത്തെ ചുമർ വൃത്തിയാക്കി ചിത്രം വരച്ചു. വിദേശികളെ കണ്ടതിന്റെ ആവേശത്തിൽ നാട്ടുകാരും ഒപ്പംകൂടി. കൊച്ചി, ഇടുക്കി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കോഴിക്കോട്ടെത്തിയത്. വയനാട്ടിലേക്കാണ് അടുത്തയാത്ര.