E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 06:20 PM IST

Facebook
Twitter
Google Plus
Youtube

More in North

ശ്രീകണ്ഠാപുരത്തെ മദ്യശാല ജനവാസകേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ ശ്രീകണ്ഠാപുരം സംസ്ഥാനപാതക്ക് സമീപത്തുള്ള മദ്യശാല ജനവാസകേന്ദ്രത്തിലേക്ക് മാറ്റുന്നതിനെതിരെ നാട്ടുകാരുടെ രാപ്പകല്‍ സമരം. സുപ്രീംകോടതി നിര്‍ദേശപ്രകാരം മദ്യശാല ചെങ്ങളായി ചേരന്‍കുന്നിലെ കെട്ടിടത്തിലേക്ക് മാറ്റാന്‍ നീക്കം തുടങ്ങിയതോടെയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാപ്പകല്‍ സമരവുമായി രംഗത്തിറങ്ങിയത്.

ശ്രീകണ്ഠാപുരത്തെ മദ്യശാല നേരത്തെ സംസ്ഥാനപാതയില്‍ നിന്ന് വിട്ടുമാറി മറ്റൊരുസ്ഥലത്തേക്ക് നീക്കാന്‍ ശ്രമം നടത്തിയിരുന്നു.നാട്ടുകാര്‍ പ്രതിഷേധവുമായി ഇറങ്ങിയതോടെയൊണ് അധികൃതര്‍ ചേരന്‍കുന്നിലെ സ്ഥലത്തേക്ക് മദ്യശാല മാറ്റാന്‍ തീരുമാനിച്ചത്. ജനവാസമേഖലയും ആരാധനാലയങ്ങളും ആയുര്‍വേദ ആശുപത്രിയുമുള്ള പ്രദേശത്തേക്ക് ബവിറീജസ് ഔട്ട്ലെറ്റ് മാറ്റിയാല്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം വര്‍ധിക്കുമെന്നാണ് നാട്ടുകാരുടെ പരാതി.

റബര്‍ തോട്ടത്തിന് നടുവിലാണ് നിര്‍ദിഷ്ട കെട്ടിടം സ്ഥിതി ചെയ്യുന്നത്.അതുകൊണ്ടു തന്നെ പൊലീസിന്‍റേയും എക്സൈസിന്‍റേയും കണ്ണില്‍പെടാതെ മദ്യപാനകേന്ദ്രമായി ഈ സ്ഥലത്തെ മാറ്റിയെടുക്കുമെന്നും സ്ത്രീകള്‍ പറയുന്നു.

സുപ്രീം കോടതി നല്‍കിയ സമയപരിധി അവസാനിക്കുന്ന മാര്‍ച്ച് മുപ്പത്തിയൊന്നുവരെ രാപ്പകല്‍ സമരവുമായി മുന്നോട്ടുപോകാനാണ് കര്‍മസമിതിയുടെ തീരുമാനം. അതേസമയം കെട്ടിടത്തിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാലാണ് മദ്യശാലമാറ്റുന്ന നടപടികള്‍ താമസിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :