E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:23 AM IST

Facebook
Twitter
Google Plus
Youtube

More in North

കണ്ണൂര്‍ ചിറക്കല്‍ ചിറ നവീകരണ പദ്ധതികള്‍ തുടക്കത്തിലേ പാളി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

വേനല്‍കനത്തതോടെ കണ്ണൂര്‍ നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ പദ്ധതിയിട്ട ചിറക്കല്‍ ചിറയും വറ്റിത്തുടങ്ങി. പതിനാല്ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന ഏഷ്യയിലെ ഏറ്റവുംവലിയ മനുഷ്യനിര്‍മിതമായ ചിറക്കല്‍ ചിറ നവീകരിക്കാന്‍ അധികൃതര്‍ നടത്തിയ ശ്രമങ്ങളും പാളിയതോടെ ചിറ ആമ്പല്‍ചെടികള്‍ കൊണ്ട് മൂടി.

ചിറക്കല്‍ ചിറയില്‍ എന്നും വെള്ളം സുലഭമായിരുന്നു. അതുകൊണ്ടുതന്നെ പ്രദേശവാസികളെ ഒരിക്കലും വേനല്‍ അലട്ടിയിരുന്നില്ല. കണ്ണൂര്‍ നഗരത്തിലേക്ക് കുടിവെള്ളം ചിറക്കല്‍ ചിറയില്‍ നിന്ന് ശേഖരിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതികളെല്ലാം തുടക്കത്തിലേ പാളി. കൊട്ടിഘോഷിച്ച് ചിറക്കല്‍ ചിറ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ശുചീകരിച്ചെങ്കിലും ഇപ്പോള്‍ വെള്ളം കാണാന്‍ കഴിയാത്ത വിധം ചിറക്കല്‍ ചിറ ആമ്പല്‍ ചെടികളെ കൊണ്ട് മൂടി.പുറത്തുനിന്നുള്ള മാലിന്യംകൂടിയായപ്പോള്‍ ജില്ലയിലെ ഏറ്റവും വലിയജലസ്രോതസുകളിലൊന്നായ ചിറക്കല്‍ ചിറ നശിച്ചുതുടങ്ങി.

ചിറക്കല്‍ രാജകുടുംബത്തിന്‍റെ കൈവശമുള്ള ചരിത്രസ്മാരകമായി ചിറക്കല്‍ ചിറ സംരക്ഷിച്ച് കണ്ണൂര്‍ നഗരത്തിന്‍റെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണണമെന്നുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ടൂറിസത്തിന് കൂടി സാധ്യതയുള്ള ചിറക്കല്‍ ചിറ നവീകരിക്കാന്‍ വിനോദസഞ്ചാരവകുപ്പും ശ്രമം തുടങ്ങിയിരുന്നു.പദ്ധതികളെല്ലാം പാതിവഴിയില്‍ മുടങ്ങിയതോടെ ചിറക്കല്‍ ചിറ ആമ്പല്‍ചെടികള്‍ക്ക് മാത്രമുള്ള ജലസ്രോതസമായി മാറിക്കഴിഞ്ഞു.ഈ ജലദിനത്തിലെങ്കിലും ചിറക്കല്‍ ചിറയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നെങ്കിലെന്നാണ് പരിസ്ഥിതിസ്നേഹികളുടെ ആശ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :