കൊച്ചി മെട്രോ സര്‍വീസ് തുടങ്ങുന്നതിനെ പറ്റി സര്‍ക്കാര്‍ തലത്തില്‍ ആശയക്കുഴപ്പം. ആലുവ പാലാരിവട്ടം പാതയില്‍ അടുത്തമാസം മുതല്‍ സര്‍വീസ് തുടങ്ങാന്‍ സജ്ജമാണെന്ന് ഡിഎംആര്‍എസി സര്‍ക്കാരിനെ അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ല.
ലക്നൗ മെട്രോയുടെ നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിന് ഇ.ശ്രീധരനോട് നന്ദി പറയുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി. പക്ഷേ കൊച്ചി മെട്രോ പൂര്‍ത്തിയാക്കിയതിന് ഇ.ശ്രീധരനോട് നന്ദി പറയാന്‍ മലയാളികള്‍ ഇനിയുമല്പകാലം കൂടി കാത്തിരിക്കേണ്ടി വരുമെന്ന സൂചനകളാണ് നിലവില്‍ പുറത്തുവരുന്നത്. അതിനു കാരണം പക്ഷേ നിര്‍മാണ ഏജന്‍സികളുെട വീഴ്ചയല്ല. സര്‍ക്കാര്‍ തലത്തിലെ ആശയക്കുഴപ്പമാണ്.
നിലവിലെ സ്ഥിതിയില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുളള പാതയില്‍ ഏപ്രിലില്‍ സര്‍വീസ് തുടങ്ങാന്‍ തയാറാണെന്ന് ഇ.ശ്രീധരന് നേതൃത്വം നല്കുന്ന ഡിഎംആര്‍സി വ്യക്തമാക്കി കഴിഞ്ഞു. പക്ഷേ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ രണ്ടു മനസാണ്.
പാലാരിവട്ടം വരെയുളള പാതയിലെ സര്‍വീസു കൊണ്ട് കാര്യമായ പ്രയോജനമില്ലെന്നും. മഹാരാജാസ് കോളജ് വരെയുളള മേഖലയിലെ നിര്‍മാണം പൂര്‍ത്തിയായ േശഷം മതി സര്‍വീസ് തുടങ്ങുന്നതെന്നുമുളള നിലപാടിനാണ് സര്‍ക്കാരില്‍ പ്രാമുഖ്യം. സര്‍വീസ് നടത്താന്‍ വൈകുന്നത് മറ്റ് വിമര്‍ശനങ്ങള്‍ക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയും നിലനില്ക്കുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വീണ്ടും വിശദമായി ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അടുത്തയാഴ്ച തന്നെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരും. ഈ യോഗത്തിലുണ്ടാകുന്ന തീരുമാനത്തെ ആശ്രയിച്ചിരിക്കും കൊച്ചിക്കാരുടെ മെട്രോ യാത്ര.