ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് ജനപ്രതിനിധികളും വൈദികരും കൊച്ചിയില്‍ ഏറ്റുമുട്ടി. ഹൈബി ഈഡന് നയിച്ച ജനപ്രതിനിധികളുടെ ടീം വൈദികരുടെ ടീമിനോട് പൊരുതിത്തോറ്റു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡോണ്‍ബോസ്കോ ഫാദേഴ്സ് വിക്കറ്റ് കളയാതെ നാല് ഓവറില്‍ കളിതീര്‍ത്തു. കൊച്ചി വടുതല ഡോണ്‍ബോസ്കോ സ്കൂളില്‍ തുടങ്ങിയ
അഖിലകേരള ഫ്ലഡ്ലിറ്റ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടനമല്സരത്തിലായിരുന്നു വൈദികരുടേയും ജനപ്രതിനിധികളുടേയും പോരാട്ടം.