E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:19 AM IST

Facebook
Twitter
Google Plus
Youtube

More in Central

പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ പ്രതികളായ എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവുമായി ജില്ലാ കോണ്‍ഗ്രസ് നേതൃത്വം. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തത് സിപിഎം നേതൃത്വത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണെന്നും ഡിസിസി പ്രസിഡന്‍റ് ടി.ജെ.വിനോദ് ആരോപിച്ചു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് അറസ്റ്റ് ‍ അറസ്റ്റുണ്ടാകുമെന്നുമാണ് പൊലീസ് വിശദീകരണം. 

ഈ മാസം പത്തൊമ്പതാം തീയതിയാണ് മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജിനു മുന്നിലിട്ട് പരസ്യമായി കത്തിച്ചത്. സംഭവം വിവാദമായതോടെ യൂണിറ്റ് സെക്രട്ടറിയടക്കം മൂന്നു പ്രവര്‍ത്തകരെ എസ്എഫ്ഐ ജില്ലാ നേതൃത്വം സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. എന്നാല്‍ സസ്പെന്‍ഷന്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടലായിരുന്നെന്നും കുറ്റക്കാരെ പൊലീസ് നടപടിയില്‍ നിന്ന് സിപിഎം സംരക്ഷിക്കുകയാണെന്നുമാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. പൊതുമുതല്‍ നശീകരണ നിയമം അനുസരിച്ച് കേസെടുത്തിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ തയാറാകാത്തതിനു കാരണം സിപിഎമ്മിന്‍റെ സമ്മര്ദ്ദമാണെന്നും ജില്ലാ േകാണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. 

കഴിഞ്ഞ ദിവസം നഗരത്തില്‍ ഐഎന്‍ടിയുസി കെഎസ്്യു മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിന്‍റ പേരില്‍ പൊലീസ് കെഎസ്്യു പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതായും ഡിസിസി പ്രസിഡന്‍റ് കുറ്റപ്പെടുത്തി. എന്നാല്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കെഎസ്്യു പ്രവര്‍ത്തകരുടെ പേരില്‍ മാത്രമല്ല, സിഐടിയു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ പേരിലും കേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പൊലീസ് വിശദീകരിച്ചു. മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിന്‍റെ കസേര കത്തിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞതായി അറിയിച്ച കൊച്ചി സെന്‍ട്രല്‍ പൊലീസ് പക്ഷേ,ഇവരുടെ അറസ്റ്റിന്‍റെ കാര്യത്തില്‍ കൃത്യമായ വിശദീകരണം നല്‍കാന്‍ തയാറായില്ല. ഇതിനിടെ തോപ്പുംപടിയില്‍ കെ.കരുണാകരന്‍റെ സ്മൃതിമണ്ഡപം തകര്‍ത്ത സംഭവത്തില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നെന്നാരോപിച്ച് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ പളളുരുത്തി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :