വെട്ടവും വെളിച്ചവുമില്ലാതെ ആലുവ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്. രാത്രികാലങ്ങളില്‍ മതിയായ വെളിച്ച സംവിധാനങ്ങള്‍ ഒരുക്കാത്തത് ആലുവ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തുന്ന യാത്രക്കാരെ വല്ലാതെ വലയ്ക്കുകയാണ്. കഴിഞ്ഞ ദിവസം മൂന്നു വയസുകാരന് ബസിനടിയില്‍പ്പെട്ട് ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്റെ മുഖ്യകാരണവും സ്റ്റാന്‍ഡില്‍ മതിയായ വെളിച്ചമില്ലാത്തതാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്ഡുകളിെലാന്നെങ്കിലും രാത്രിയായാല്‍ ഇതാണ് ആലുവയിലെ സ്ഥിതി. വരുന്ന ബസുകളില്‍ നിന്നുളള വെളിച്ചമല്ലാതെ കാര്യമായ വെളിച്ച സംവിധാനങ്ങളൊന്നും ഇല്ലാത്ത അവസ്ഥ. അരണ്ട വെളിച്ചത്തില്‍ യാത്രക്കാര്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെടുന്നത് ഭാഗ്യം ഒന്നു കൊണ്ടു മാത്രം.
മതിയായ െവളിച്ചമില്ലാത്ത ഈ ദുസ്ഥിതിയാണ് കഴിഞ്ഞ ദിവസം സ്റ്റാന്‍ഡിനുളളില്‍ മൂന്നു വയസുകാരന് ദാരുണമായി കൊല്ലപ്പെടാന്‍ ഇടയാക്കിയതും. ദുരന്തത്തിനു േശഷവും അധികൃതര്‍ കണ്ണുതുറന്നിട്ടില്ല
ബസ് സ്റ്റാന്‍ഡിനുളളില്‍ മതിയായ വെളിച്ച സംവിധാനങ്ങളൊരുക്കണമെന്ന് ഏറെകാലമായി നാട്ടുകാര്‍ ആവശ്യമുന്നയിക്കുന്നുണ്ടെങ്കിലും കെഎസ്ആര്‍ടിസി അധികൃതരോ ജനപ്രതിനിധികളോ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.