എറണാകുളം മഹാരാജാസ് കോളജിലെ രാഷ്ട്രീയ സംഘർഷത്തിൽ പെട്ട് ഒളിവിൽ പോയ കെ.എസ്.യു നേതാവിന്റെ വീട്ടിൽ ഡിവൈഎഫ്ഐയുടെ പേരിൽ റീത്ത്. കെ.എസ്.യു. എറണാകുളം ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണിയുടെ വീട്ടിനും സഹോദരൻറെ ഹോട്ടലിനും മുന്നിലാണ് രണ്ടു റീത്തുകൾ കണ്ടത്. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.
കെഎസ് യു ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണിയുടെ ഞാറയ്ക്കലിലെ വീടിനു മുന്നിലാണ് ആദരാഞ്ജലികൾ എന്ന് എഴുതിയ റീത്ത് കണ്ടത്. ഡിവൈഎഫ്ഐ എന്നും റീത്തിൽ എഴുതിയിട്ടുണ്ട്. രാവിലെ വീടിനു പുറത്തെത്തിയ ടിറ്റോയുടെ പിതാവ് ആൻറണിയാണ് മുറ്റത്ത് റീത്ത് കിടക്കുന്നത് കണ്ടത്. ഞാറയ്ക്കലുള്ള ഇവരുടെ ഹോട്ടലിന് മുന്നിലും റീത്ത് വച്ചിട്ടുണ്ട്.
എറണാകുളം മഹാരാജാസ് കോളജിലെ സംഘർഷത്തെ തുടർന്ന് ടിറ്റോ ആൻറണി ഒളിവിലാണ്. ടിറ്റോയ്ക്ക് വധഭീഷണിയുണ്ടെന്നും ഇതിൻറെ തുടർച്ചയാണ് സംഭവമെന്നും കെഎസ്് യു പറയുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി.