സ്തനാര്‍ബുദ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് ഫോര്‍ട്ടുകൊച്ചിയില്‍ സംഘടിപ്പിച്ച റണ്‍ ഇന്‍ പിങ്ക് മാരത്തണില്‍ നൂറുകണക്കിനാളുകളുടെ പങ്കാളിത്തം. മാരത്തണില്നിന്ന് ലഭിച്ച വരുമാനം പെരുമ്പടപ്പ് ഹോളി ക്രോസ് ആശുപത്രിയുടെ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായാണ് വിനിയോഗിക്കുക.
റണ്‍ ഇന്‍ പിങ്ക് മാരത്തണ്‍. സ്തനാര്ബുദത്തിനെതിരായി ലോകമാകമാനം നടക്കുന്ന ബോധവല്ക്കരണപരിപാടികളുടെ ഭാഗമായാണ് ഫോര്‍ട്ടുകൊച്ചിയിലും പിങ്ക് മാരത്തണ്‍ സംഘടിപ്പിച്ചത്. സാന്റാക്രൂസ് ഹൈസ്കൂളിന് സമീപത്തുനിന്നാരംഭിച്ച മാരത്തണ്‍ അഞ്ച് , പത്തുകിലോമീറ്ററുകളിലായാണ് സംഘടിപ്പിച്ചത്.
മാരത്തണിനുശേഷം സ്തനാര്‍ബുദ സൗജന്യപരിശോധനയും സംഘടിപ്പിച്ചു. ജസ്റ്റ് ഷൈന്‍ ഫാമിലി ഫിറ്റ്നസ് സെന്ററിന്റെ നേതൃത്വത്തില്‍ ബുളറ്റ്് ബുദ്ധാസ് , ഫ്ളയോണ്‍ അക്കാദമി, ആസ്റ്റര്‍ മെഡ്്സിറ്റി , കാശി ആര്‍ട് കഫേ എന്നിവര്‍ സംയുക്തമായാണ് മാരത്തണ്‍ സംഘടിപ്പിച്ചത്. ഇതോട് അനുബന്ധിച്ച് സുംബാ ഡാന്‍സും അരങ്ങേറി.