പുനര്‍നിര്‍മാണത്തിന് അനുമതിയായാല്‍ ചില റോഡുകളില്‍ പിന്നെ അറ്റകുറ്റപ്പണികള്‍ നടക്കാറില്ല. ടെണ്ടര്‍ നടപടികള്‍ വൈകിയാല്‍ പുതിയ റോഡ് വൈകുന്നതിനൊപ്പം പൊട്ടിപ്പൊളിഞ്ഞ പാതയെ തന്നെ ആശ്രയിക്കുകയും വേണം. അത്തരത്തിലൊരു ദുരവസ്ഥയാണ് ചേര്‍ത്തലയില്‍നിന്ന് തണ്ണീര്‍മുക്കം വഴി കോട്ടയത്തേക്കുള്ള യാത്ര
ചെകുത്താനും കടലിനും ഇടയില്‍ എന്നൊക്കെ പറയുംപോലെയാണ് വാഹനങ്ങള്‍ക്കും കുഴികള്‍ക്കും ഇടയിലൂടെയുള്ള സഞ്ചാരം. പുത്തന്വാഹനങ്ങളെല്ലാം കുഴിയെണ്ണിപോകുമ്പോള് തഴക്കവും പഴക്കവും ചെന്ന വമ്പന്മാര് ചെളിതെറിപ്പിച്ച് ഒാടും. ആര് കുഴിയിലിറക്കുമെന്ന് ശങ്കിച്ച് നില്‍ക്കുന്നവരേയും കാണാം.
ആലപ്പുഴയായതിനാല് കായലേത് കരയേത് എന്നറിയാതെ പേടിയോടെ വണ്ടിയോടിക്കുന്ന ഡ്രൈവര്‍മാര്‍. യാത്ര ഇത്രയേറെ ദുസഹമായ ഈ വഴിയെ തണ്ണീര്‍മുക്കം റോഡെന്നല്ല കണ്ണീര്മുക്കം റോഡെന്ന് വിളിച്ചാലും തെറ്റുപറയാനാകില്ല