കൊച്ചി നഗരത്തിലെ ക്രമസമാധാന പരിപാലനത്തിന് പൊലീസിനെ സഹായിക്കാന്‍ ഇനി പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളും. ഡോബര്മാന് ഇനത്തില്‍ പെട്ട രണ്ടു നായ്ക്കളെയാണ് അര്‍ബന്‍ പട്രോളിങ്ങിന്റെ ഭാഗമായി കൊച്ചിയിലെത്തിച്ചത്.
സ്റ്റേഫിയും ജൂലിയും. ഹരിയാനയിലെ പ്രത്യേക പരിശീലനം കഴിഞ്ഞാണ് കൊച്ചിയിലേക്കുളള വരവ്. നഗരത്തിരത്തിലെ തിരക്കേറിയ കേന്ദ്രങ്ങളിലും സംഘര്‍ഷ സാധ്യതയുളള സമരവേദികളിലുമെല്ലാം ഇനി പൊലീസിനൊപ്പം ഇവരിരുവരെയും കാണാം.