E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

മരങ്ങളുടെ വാര്‍ഷികം ആഘോഷിച്ച് പരിസ്ഥിതിദിനാചരണം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നട്ടുവളർത്തിയ മരങ്ങളുടെ വാർഷികം ആഘോഷിച്ചായിരുന്നു തൊടുപുഴ ഗവ ഹയർസെക്കൻഡറി സ്കൂളിലെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ആഘോഷം. വർഷങ്ങൾക്ക് മുമ്പ് നട്ട വൃക്ഷത്തൈകള്‍ തണലിട്ട സ്കൂൾ മുറ്റത്ത് എല്ലാവരും ഒത്തുകൂടി. 

നാടെങ്ങും വൃക്ഷത്തൈ വിതരണവും നടീലും നടക്കുന്നതിനിടെയായിരുന്നു തൊടുപുഴ ഗവ ഹയർസെക്കൻ‍ഡറി സ്കൂൾ മുറ്റത്തെ പരിസ്ഥിതി ദിനാഘോഷം. തണൽ വിരിച്ച് നിൽക്കുന്ന മരങ്ങൾക്ക് ചുറ്റും അധ്യാപകരും വിദ്യാർഥികളും ഒത്തുകൂടി. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ മുറ്റത്ത് ഈ രണ്ട് മരങ്ങൾ നട്ടവരെ ആദരിക്കുകയായിരുന്നു ലക്ഷ്യം. 2007ൽ തൊടുപുഴയിലെ ഫ്യൂജിഗംഗയെന്ന കൂട്ടായ്മയാണ് സ്കൂൾ മുറ്റത്ത് ആദ്യത്തെ മരം നട്ടത്. രണ്ടാമത്തെ മരം നടുന്നത്‌ 2010 ഒക്ടോബര്‍ മാസം എട്ടാം തിയതിയാണ്‌. വനം വകുപ്പിന്റെ സ്നേഹതണൽ പദ്ധതിയുടെ ഭാഗമായി മാന്ത്രികന്‍ ഗോപിനാഥ്‌ മുതുകാടും സ്കൂളിലെ മൂന്ന് വിദ്യാർഥികളും ചേർന്ന് ഇലഞ്ഞിതൈ നട്ടു. ഈ മരചുവട്ടിലാണ് ഗോപിനാഥ് മുതുകാട്, പി.ജെ. ജോസഫ് എംഎൽഎ ഉൾപ്പടെയുള്ളവർ ഒത്തുകൂടിയത്. 

നാളേയ്‌ക്ക്‌ ഒരു തണൽ എന്ന സന്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി ഗോപിനാഥ് മുതുകാട് മാജിക്കും അവതരിപ്പിച്ചു. വിദ്യാർഥികളിലൂടെ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലും മരങ്ങൾ നട്ടുവളർത്തി അവ സംരക്ഷിക്കാനുള്ള പദ്ധതിക്കാണ് സ്കൂൾ അധികൃതർ തയ്യാറെടുക്കുന്നത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :