E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:20 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കലക്ടറുടെ നിര്‍ദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കലക്ടറുടെ നിര്‍ദേശം. കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം മഴക്കാല ദുരിതനിവാരണത്തിന് പ്രത്യേക സെല്‍ രൂപവല്‍ക്കരിച്ചു. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് വെള്ളക്കെട്ട് രൂക്ഷമാവാന്‍ കാരണമെന്ന് കലക്ടര്‍ പറഞ്ഞു. 

കനത്ത മഴയില്‍ നഗരം വെള്ളത്തിനടിയിലായതോടെയാണ് കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കൊച്ചി നഗരസഭ‍, കൊച്ചി മെട്രോ, പോര്‍ട്ട് ട്രസ്റ്റ്, റെയില്‍വേ, പൊതുമരമാത്ത് വകുപ്പ്, ദേശീയ പാത അതോറിറ്റി തുടങ്ങിയവയുടെ പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ചത്. വെള്ളക്കെട്ട് അടക്കമുള്ള പ്രശ്‌നങ്ങള്‍ നിരീക്ഷിക്കാനും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പരിഹാരം കാണാനുമായി ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്ലിന് യോഗം രൂപം നല്‍കി. 9061518888 എന്ന നന്പറിലോ monsoonekm@gmail.com എന്ന മെയില്‍ ഐഡിയിലോ ജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുടങ്ങിയിട്ടുണ്ട്. നമ്പര്‍ 0484 2423513. കാലവര്‍ഷം കഴിയുന്നതുവരെ സെല്‍ പ്രവര്‍ത്തനം തുടരും. നഗരത്തിലുണ്ടായ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ഊര്‍ജിത നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

കൊച്ചി മെട്രോ ജോലികളുമായി ബന്ധപ്പെട്ടാണ് ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ടുണ്ടായിരിക്കുന്നതെന്ന് നഗരസഭാ സെക്രട്ടറിയും ജനപ്രതിനിധികളും യോഗത്തില്‍ കുറ്റപ്പെടുത്തി. ബുധനാഴ്ച തന്നെ സ്ഥലം പരിശോധിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മെട്രോ അധികൃതരോട് കലക്ടര്‍ നിര്‍ദേശിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ റോഡിലെ വലിയ കുഴികള്‍ അടയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ പൊതുമരാമത്ത് വകുപ്പിനും കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു ദിവസത്തിനുള്ളില്‍ നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ കഴിയുന്ന നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് കലക്ടര്‍ വ്യക്തമാക്കി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :