മെട്രോ സര്‍വീസ് തുടങ്ങും മുമ്പേ സൈക്കിള്‍ മെട്രോ കൊച്ചി നഗരത്തില്‍ സര്‍വീസ് തുടങ്ങി. പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കെഎംആര്‍എല്‍ നഗരവാസികള്‍ക്ക് സൗജന്യ സൈക്കിള്‍ സവാരിക്കായി പദ്ധതിയൊരുക്കിയത്.
മേനക ജംഗ്ഷനില്‍ കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് സൈക്കിള്‍ സവാരി നടത്തിയാണ് സൈക്കിള്‍ മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. മേനകയ്ക്കു പുറമേ, എറണാകുളം സൗത്ത് ,നോര്‍ത്ത് െറയില്‍വെ സ്റ്റേഷന് പരിസരങ്ങളിലും കലൂരിലും നഗരവാസികള്‍ക്ക് സൗജന്യ യാത്രയൊരുക്കാനുളള സൈക്കിളുകള്‍ കെഎംആര്‍എല്‍ ക്രമീകരിച്ചിട്ടുണ്ട്.
പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന സൈക്കിള്‍ ബേകളില്‍ നിന്ന് നഗരവാസികള്‍ക്ക് സൈക്കിളെടുക്കാം. ഒരു മാസം നൂറു മണിക്കൂര്‍ വരെ സൗജന്യമായി സൈക്കിള്‍ ഉപയോഗിക്കാം. സൈക്കിള്‍ ബേകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുളള മൊബൈല്‍ ഫോണില്‍ നമ്പരിലേക്ക് എസ്എംഎസ് അയച്ചാല്‍ സൈക്കിളുകള്‍ എടുക്കാവുന്ന തരത്തിലാണ് സൗകര്യം ക്രമീകരിച്ചിരിക്കുന്നത.് ആദ്യ ഘട്ടത്തില്‍ മുപ്പത് സൈക്കിളുകള്‍ സവാരിക്കായി ഒരുക്കിയിട്ടുണ്ട്. ആദ്യ മൂന്നു മാസക്കാലം പദ്ധതി വിജയകരമായാല്‍ കൂടുതല്‍ സൈക്കിളുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി.