കൊച്ചിക്കാർക്ക് ആവേശമായി തെരുവുൽസവം. പനമ്പിള്ളിനഗർ ശിഹാബ് തങ്ങൾ റോഡിൽ നടന്ന തെരുവുൽസവത്തിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. യോഗയും,ചിത്രരചയും, കളിയും, ആട്ടവും,പാട്ടുമൊക്കെയായി നിരത്തിൽ സജീവമായവരിൽ കുട്ടികളും മുതിർന്നവരുമുണ്ടായിരുന്നു.
ഒരുചെറു ഉൽസവ പറമ്പിന്റെ കെട്ടുംമട്ടുമായിരുന്നു പനമ്പള്ളി നഗർ ശിഹാബ് തങ്ങൾ റോഡിന്. നൂറുകണക്കിന് ആളുകൾ തെരുവുൽസവത്തിൽ പങ്കാളികളായി. ദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകളെത്തി.
ഇന്ത്യൻ ഓയിൽ കോർപറേഷനായിരുന്നു സംഘാടകർ. തെരുവൽസവത്തിൽ പങ്കെടുക്കാൻ എത്തിയവർക്കെല്ലാം സമ്മാനങ്ങൾക്കു പുറമേ വൃക്ഷ തൈകളും നൽകി.