ആലുവാപ്പുഴ നീന്തിക്കയറി കുട്ടികൂട്ടം. വേനലവധിക്കാലത്ത് നീന്തല്‍ പരിശീലനം േനടിയ 89 കുട്ടികളാണ് കഴിഞ്ഞ ദിവസം പെരിയാറിനു കുറുകെ ഒന്നിച്ച് നീന്തിയത്.
കഷ്ടിച്ച് ഇരുപത് ദിവസം കൊണ്ടാണ് ഇവരിലേറെയ പങ്കും നീന്താന്‍ പഠിച്ചത്. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷം കൂടിയായിരുന്നു ഈ കൂട്ട നീന്തല്‍.
കുട്ടികള്‍ െവളളത്തില് മുങ്ങി മരിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെയാണ് ആലുവ സ്വദേശി സജി വളാശേരി നീന്തല്‍ പരിശീലനത്തിന് വേനലവധിക്കാലത്ത് ക്യാമ്പ് തുടങ്ങിയത്.
കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരടക്കം 494 പേരെ ഇക്കഴിഞ്ഞ നാലു മാസം കൊണ്ട് സജി നീന്തല്‍ പരിശീലിപ്പിച്ചു.