കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്പ്പെട്ടവര്ക്കായുളള തൊഴില്‍ പരിശീലനം പുരോഗമിക്കുന്നു. കെഎംആര്‍എലിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശീലനം. കൊച്ചി മെട്രോയിലെ ജോലിയില്‍ ട്രാന്സ്്ജെന്ഡറുകള് മികവു കാട്ടിയാല്‍ രാജ്യത്തെയാകെ ട്രാന്സ്് സമൂഹത്തിന്റെ ജീവിതത്തില്‍ അത് മാറ്റമുണ്ടാക്കുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു.
കുടുംബ ശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ആലുവ മുട്ടം യാര്‍ഡില്‍ ട്രാന്സ്്ജെന്ഡറുകളുടെയും തൊഴില്‍ പരിശീലനം പുരോഗമിക്കുന്നത്. മെട്രോ സ്റ്റേഷനുകളുടെ പ്രവര്‍ത്തന രീതിയടക്കം വിശദമായി പരിചയപ്പെടുത്തും വിധമാണ് പരിശീലനം. മെട്രോ സ്റ്റേഷനുകളിലും ട്രയിനുകള്ക്കുളളിലും പരിശീലനമുണ്ട്. ആലുവയില്‍ നിന്ന് മെട്രോയിലേറിയുളള യാത്രയും ട്രാന്‍സ് സമൂഹം ആഘോഷമാക്കി.
കെഎംആര്‍എല്‍ ആസ്ഥാനത്ത് എംഡി ഏലിയാസ് ജോര്‍ജുമായുളള സംവാദവും പരിശീലനത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തില്‍ നിന്നുളള ഇരുപത്തിമൂന്ന് പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയത്.