കൊച്ചി നഗരത്തിലെ പേരണ്ടൂര്‍ കനാലിന്റെ നവീകരണം മണ്‍സൂണിനു മുമ്പ് പൂര്‍ത്തിയാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദ്ദേശം. മാലിന്യ പ്രശ്നങ്ങള്‍ നേരിട്ടുവിലയിരുത്തിയ േശഷമാണ് കമ്മിഷന് അധ്യക്ഷന്‍ പി.മോഹന്‍ദാസ് ഇതുസംബന്ധിച്ച ഉത്തരവ് നല്‍കിയത്.
മാലിന്യം നിറഞ്ഞ പേരണ്ടൂര്‍ കനാലിന് തീരത്തെ ജീവിതം ദുസഹമായതോെട നഗരവാസികള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷന്‍ പ്രശ്നങ്ങള്‍ പഠിക്കാന്‍ നേരിട്ടെത്തിയത്.
കൊച്ചി മെട്രോ റെയില്‍ അധികൃതരും,കൊച്ചി കോര്പ്പറേഷന് ഉദ്യോഗസ്ഥരും മനുഷ്യാവകാശ കമ്മിഷന് അധ്യക്ഷനൊപ്പം ഉണ്ടായിരുന്നു. കാര്യങ്ങള്‍ വിശദമായി വിലയിരുത്തിയ ശേഷമാണ് മണ്‍സൂണിനു മുമ്പ് കനാല്‍ നവീകരിച്ച് മാലിന്യമുക്തമാക്കാണമെന്ന നിര്‍ദ്ദേശം കമ്മിഷന് അധ്യക്ഷന്‍ പി.മോഹന്‍ദാസ് നല്‍കിയത്.
മുമ്പും പേരണ്ടൂര്‍ കനാലിലെ മാലിന്യ പ്രശ്നത്തില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെട്ടിരുന്നെങ്കിലും കാര്യമായ നടപടിയെടുക്കാന്‍ നഗരസഭയോ മറ്റ് അധികൃതരോ തയാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് പ്രശ്നത്തില്‍ കമ്മിഷന് അധ്യക്ഷന്‍ വീണ്ടും ഇടപെട്ടത്.