മിസിസ് ഗ്ലോബല്‍ - ഗോഡ്സ് ഒാണ് കണ്ട്രി മല്‍സരത്തിന് കൊച്ചി വേദിയാകുന്നു. വിവാഹിതരായ 26 വനിതകളാണ് മല്‍സരത്തില്‍ പങ്കെടുക്കുന്നത്. സിയാല്‍ കണ്വന്ഷന് സെന്ററില്‍ ഇൗ മാസം 20നാണ് മല്‍സരം
കൊച്ചി, ബെംഗളൂരു, ദുബായ് എന്നിവിടങ്ങളില്‍ നടന്ന ഒാഡിഷനുകളില്നിന്നാണ് ഇരുപത്തിയാറുപേര്‍ മല്‍സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഡോക്ടര്‍മാരും ഫാഷന്ഡിസൈനര്മാരുമടക്കമുള്ള പ്രഫഷണലുകള്‍ ഇക്കൂട്ടത്തിലുണ്ട്. ഇടവേള ബാബുവാണ് ഷോ ഡയറക്ടര്‍.
മിസിസ് ഗ്ളോബല്‍ ടൈറ്റില്‍ ജേതാവിന് മൂന്നുലക്ഷം രൂപയും ഫസ്റ്റ് റണ്ണര്‍ അപ്പിന് രണ്ടുലക്ഷം രൂപയും സെക്കന്‍ഡ് റണ്ണര്‍ അപ്പിന് ഒരു ലക്ഷംരൂപയും സമ്മാനം ലഭിക്കും. സിയാല്‍ കണ്വന്ഷന് സെന്ററിലെ മല്‍സരത്തിന് ചലച്ചിത്ര ഫാഷന്‍ രംഗങ്ങളിലെ പ്രമുഖര്‍ വിധികര്‍ത്താക്കളാകും.