E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:29 PM IST

Facebook
Twitter
Google Plus
Youtube

More in Central

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കാണാതായ പതക്കനായി കിണര്‍ വറ്റിച്ച് പരിശോധന

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കാണാതായ പതക്കം തേടി അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കിണര്‍ വറ്റിച്ച് പരിശോധന. ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കിണറ്റില്‍ തിരച്ചില്‍ നടത്തിയത്. എന്നാല്‍ ഇവിടെനിന്ന് ഒന്നും ലഭിച്ചില്ല 

വിഷുവിന്‍റെ സമയത്ത് നഷ്ടമായെന്ന് കരുതുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണ്ണ പതക്കത്തിനായി അമ്പലപ്പുഴ ക്ഷേത്രത്തില്‍ തിരച്ചില്‍ തുടരുകയാണ്. പാല്‍പ്പായസപ്പുരക്കു സമീപത്തുള്ള കിണര്‍ ഫയര്‍ഫോഴ്സിന്‍റെ സഹായത്തോടെ പൊലീസ് ഇന്ന് വറ്റിച്ചു. തുടര്‍ന്ന് ആഴമേറിയ കിണറില്‍ ഇറങ്ങി തിരച്ചില്‍ നടത്തി. തിരുവാഭരണത്തിന്‍റെ ഭാഗമായ പതക്കം എടുത്തവര്‍ അത് എവിടെയെങ്കിലും ഉപേക്ഷിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്തരത്തില്‍ പരിശോധന നടത്തിയത്. നേരത്തെ ഡിറ്റക്ടര്‍ ഉപയോഗിച്ച് കുളത്തിലും പരിശോധിച്ചിരുന്നു. പതക്കം നഷ്ടമായിട്ട് ഒരുമാസത്തോടടുക്കുന്നു. പൊലീസും ദേവസ്വവും കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു തുമ്പും ഇതുവരെയും ലഭിച്ചില്ല. ഇതില്‍ ഭക്തര്‍ക്ക് അസംതൃപ്തിയുണ്ട്. തിരുവാഭരണം സൂക്ഷിക്കുന്നതില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്ത തിരുവാതാംകൂര്‍ ദേവസ്വം നിലപാടിനെതിരെയും വിമര്‍ശനമുയരുന്നു 

ക്ഷേത്രം ജീവനക്കാരെ ചോദ്യം ചെയ്യുന്നതില്‍ എതിര്‍പ്പില്ലെന്നും ഉപദേശക സമിതി വ്യക്തമാക്കി. പൊലീസുമായി പൂര്‍ണ്ണമായും സഹകരിക്കും. നിലവില്‍ മൂന്ന് മേല്‍ശാന്തിമാരെ അന്വേഷണോദ്യോഗസ്ഥര്‍ മാറിമാറി ചോദ്യം ചെയ്യുന്നുണ്ട്. തിരുവാഭരണം സൂക്ഷിക്കുന്ന പെട്ടിയുടെ താക്കോല്‍ സൂക്ഷിപ്പുകാരാണിവര്‍. വരും ദിവസങ്ങളില്‍ ക്ഷേത്ര പരിസരത്തെ മറ്റ് കിണറുകളിലും കുളങ്ങളിലും പരിശോധന നടക്കും. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :