തൃശൂർ മതിലകം സ്വദേശി ഹൈറയുടെ വീട്ടിൽ മുന്തിരികൾ തളിരിടുന്നത് വീടിന്റെ മട്ടുപ്പാവിലല്ല നടുത്തളത്തിലാണ്. മുന്തിരിവള്ളികൾ തളിരിടാൻ പറ്റിയകാലാവസ്ഥയല്ല, കേരളത്തിലെന്നാണ് പൊതുവെ പറയാറ്. എന്നാൽ തൃശൂർ മതിലകത്തെ ഈ വീട്ടിലിപ്പോൾ മുന്തിരിവള്ളികൾ തളിർത്ത് കായ്ച്ച് കിടക്കുകയാണ്. അതും നടുത്തളത്തിൽ.മതിലകം വലിയകത്ത് ബഷീറിന്റെ വീടാണിത്. ബഷീറിന്റെ ഭാര്യ ഹൈറയാണ് ഈ മുന്തിരികളുടെ പരിചാരക.
മട്ടുപ്പാവ് കൃഷി വ്യാപകമായ സമയത്താണ് ഇവർ വീടിന്റെ നടുത്തളത്തിലെ മുന്തിരികൃഷയെക്കുറിച്ച് ആലോചിക്കുന്നത്. ചാണകവും എല്ലിന്പൊടി തുടങ്ങിയജൈവവളങ്ങൾ നല്കി രണ്ടു നേരം വെള്ളമൊഴിച്ചു. വീടിന്റെ തുറന്നു കിടക്കുന്ന മേല്‍ഭാഗം വഴി സൂര്യ പ്രകാശവും ലഭിച്ചതോടെ നടുമുറ്റത്ത് നിന്ന്മുകളിലേക്ക് വളര്‍ന്ന് കയറി മുന്തിരിവള്ളികൾ തലങ്ങും വിലങ്ങും പടര്‍ന്ന് പന്തലിച്ചു. ഒരു വർഷം മുൻപ് ആദ്യമായി കുറച്ച് കായ്ച്ചു. ഇത്തവണ വീട് നിറയെ മുന്തിരിക്കുലകളാണ്. ഇപ്പോൾ മുന്തിരി കുലകൾ കാണാനെത്തുന്ന അതിഥികളുടെ തിരക്കാണ്. കൂടാതെ പക്ഷികളും വീട്ടിലെ പതിവ് സന്ദർശകരായി.
Advertisement