നൂറിന്റെ നിറവിലെത്തിയ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് കൊച്ചിയുടെ സംഗീത പ്രണാമം. തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച സംഗീത പരിപാടിയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിെല പ്രമുഖര്‍ ക്രിസോസ്റ്റം തിരുമേനിക്ക് ആശംസയര്‍പ്പിക്കാനെത്തി.
ചലച്ചിത്ര പിന്നണി ഗായകന് മധു ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള ഗായക സംഘമാണ് വലിയ മെത്രാപ്പൊലീത്തയ്ക്ക് സംഗീതാര്‍ച്ചന ഒരുക്കിയത്. തൃപ്പൂണിത്തുറയില്‍ സംഘടിപ്പിച്ച സംഗീത സന്ധ്യയില്‍ ഒട്ടേറെ നാട്ടുകാരും പങ്കെടുത്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,സംഗീത സംവിധായകന് എം.കെ.അര്ജുന്,ഗായകന് പാപ്പുക്കുട്ടി ഭാഗവതര്‍,പി.ടി.തോമസ് തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും വലിയ ഇടയന് പിറന്നാളാശംസ നേരാനെത്തി. ഡോക്ടര്‍ സാം കടമ്മനിട്ട മ്യൂസിക് പ്രൊഡക്ഷന്‍ എഫര്ട്സും,ചാവറ കള്‍ച്ചറല്‍ സെന്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
Advertisement