പാലാ ഭരണങ്ങാനത്ത് ഗ്രാമഫോണുകളുടെ ഒരു മ്യൂസിയമുണ്ട്. ഭരണങ്ങാനം സ്വദേശിയായ സണ്ണി മാത്യുവാണ് ഇന്ത്യയിലെ ആദ്യ ഗ്രാമഫോൺ മ്യൂസിയത്തിന്റെ ഉടമ. ഒഴുകിവരുന്ന താരാട്ടുപോലെയാണ് ഗ്രാമഫോണ്‍ സംഗീതം. സണ്ണി മാത്യുവിനെ ഗ്രാമഫോണുകളുടെ ആരാധകനാക്കിയതും ഈ ആകർഷണം തന്നെ. ഒരുലക്ഷത്തി പതിനായിരത്തിലധികം അപൂർവങ്ങളായ ഡിസ്കുകളാണ് സണ്ണിയുടെ ശേഖരത്തിലുള്ളത്. ഗ്രാമഫോണിന്റെ കുഞ്ഞുസൂചിയ്ക്ക് താഴെ അവ എപ്പോഴും പതിയെ കറങ്ങിക്കൊണ്ടിരിക്കും
അപൂർവങ്ങളിൽ അപൂർവങ്ങളായ ഗ്രാമഫോണുകളുടെ വിപുലമായ ശേഖരമാണ് സണ്ണിയുടെ മ്യൂസിയത്തിലുള്ളത്. മുപ്പത് വർഷക്കാത്തെ അത്യധ്വാനം കൊണ്ട് ശേഖരിച്ചെടുത്തവയാണ് ഇവ. ഗ്രാമഫോണുകളുടെ മുൻ തലമുറക്കാരായ മിക്കിഫോണും സിംഫോണിയവും ഇവിടെയുണ്ട്. 1898ൽ പുറത്തിയ ഗ്രാമഫോൺ ഡിസ്കുമുതൽ 1970കളിലെ വാരെ പാട്ടുകളുടെ ശേഖരവും സണ്ണിയുടെ മ്യൂസിയത്തിലുണ്ട്. വനംവികസന കോർപറേഷനിലെ ജോലിയിൽ നിന്ന് വിരമിച്ചതോടെയാണ് ഇത്തരമൊരു ആശയത്തിലേയ്ക്ക് സണ്ണി എത്തുന്നത്.
വിദേശരാജ്യങ്ങളിൾപ്പെടെ ഇതിനോടകം ഗ്രാമഫോണുകളെക്കുറിച്ചുള്ള പല പ്രബന്ധങ്ങളും സണ്ണി അവതരിപ്പിച്ചിട്ടുണ്ട്. ഗ്രാമഫോണുകൾക്ക് പുറമെ പഴയ കാസറ്റുകൾ വിന്റേജ് കാറുകൾ എന്നിവയുടെ ശേഖരവും ഇവിടെയുണ്ട്. എന്നാൽ ലക്ഷങ്ങൾ മുടക്കിയ മ്യൂസിയം നിലനിർത്തി മുന്നോട്ടുപോകാൻ ഏറെ പാടുപെടുകയാണ് സണ്ണി. ചെലവ് തന്നെ പ്രധാന കാരണം. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും ഇതൊന്നും ഉപേക്ഷിച്ചുള്ള ഒരു ജീവിതത്തോട് ഈ ഗ്രാമഫോൺ പ്രേമിയ്ക്ക് താൽപര്യമില്ല.