E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday February 05 2021 11:09 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം ഏറ്റെടുക്കാനുളള നീക്കത്തിനെതിരെ ക്ഷേത്ര ഭരണ സമിതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഗൗഡ സാരസ്വത സമുദായത്തിനു കീഴിലുളള കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാനുളള നീക്കത്തിനെതിരെ ക്ഷേത്ര ഭരണ സമിതി. ദേവസ്വം ബോര്‍ഡ് നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു. അതേസമയം ക്ഷേത്രം ഏറ്റെടുക്കാനുളള നീക്കങ്ങളൊന്നും നടത്തിയിട്ടില്ലെന്നാണ് കൊച്ചി ദേവസ്വം ബോര്‍ഡിന്‍റെ വിശദീകരണം. 

ഗൗഡ സാരസ്വത സമുദായത്തിനു കീഴിലുളള പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് കൊച്ചി തിരുമല ദേവസ്വം ക്ഷേത്രം. മുന്നൂറു വര്‍ഷത്തിേലറെ പഴക്കമുളള ക്ഷേത്രം കൊച്ചി ദേവസ്വം ബോര്‍ഡ് ഏറ്റെടുക്കാന്‍ ശ്രമിക്കുന്നെന്നാണ് ക്ഷേത്ര ഭരണ സമിതിയുടെ ആരോപണം. ക്ഷേത്ര ഭരണ സമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ചിലരുടെ ഇടപെടലാണ് ദേവസ്വം ബോര്‍ഡ് നടപടിക്കു പിന്നിലെന്നും ആക്ഷേപമുണ്ട്. ഇതിനെതിരെ സമുദായാംഗങ്ങളെയും ഹൈന്ദവ സംഘടനകളെയും അണിനിരത്തി സമരം ചെയ്യാനുളള തീരുമാനത്തിലാണ് ക്ഷേത്രം ഭരണസമിതി. 

എന്നാല്‍ ക്ഷേത്രം ഏറ്റെടുക്കാനുളള നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതരുടെ വിശദീകരണം. വര്‍ഷങ്ങള്‍ക്കു മുമ്പ് ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ പല്ലക്ക് മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുക മാത്രമാണുണ്ടായതെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :