തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കള്ളിക്കുന്ന് കോളനിക്കാർ കുടിവെള്ളം കിട്ടാതെ വലയുന്നു. പൊതു പൈപ്പുകളില്‍ വെളളമെത്തിയിട്ട് കാലമേറെയായി. പണം കൊടുത്ത് വെള്ളം വാങ്ങിയാണ് മുപ്പതോളം വീട്ടുകാർ കഴിയുന്നത്.
ദേശമംഗലം പഞ്ചായത്തിൽ തലശേരിക്ക് സമീപമുള്ള കള്ളിക്കുന്ന് കോളനിയിൽ തികച്ചും സാധാരണക്കാരായ മുപ്പതിലേറെ കുടുബങ്ങളാണുള്ളത്. ഈ കടുത്ത വേനലിലും കുടിവെള്ള വിതരണത്തിൽ ഈ നാട്ടുകാരെ പഞ്ചായത്ത് പൂർണമായും അവഗണിച്ചിരിക്കുകയാണ്. അക്ഷരാർത്ഥത്തിൽ തുള്ളി വെള്ളം കിട്ടാനില്ലാത്ത അവസ്ഠയാണ് കോളനിയിൽ.
ജലസേചന വകുപ്പിന്റെ പൈപ്പുകൾ ഈ വഴി പോയിട്ടുണ്ട്. ഉയർന്ന സ്ഥലമായതിനാൽ വേനലിന്റെ തുടക്കത്തിൽ തന്നെ ആ പൈപ്പുകൾ വറ്റി വരണ്ടു. പിന്നീട് ലോറിയിൽ പോലും വെള്ളമെത്തിക്കാൻ പഞ്ചായത്താ ജലസേചന വകുപ്പൊ തയാറായി മില്ല
ഇതൊടെ അഞ്ഞൂറും ആയിരവും കൊടുത്ത് വെള്ളം വാങ്ങിയാണ് ഇവർ പ്രതിദിന ആവശ്യങ്ങൾ പോലും നിർവഹിക്കുന്നത്. പഞ്ചായത്ത് ജലവിതരണം ആരംഭിച്ചില്ലങ്കിൽ ഇനിയും പണം കൊടുത്ത് വെള്ളം വാങ്ങാൻ ഇവർക്ക് ത്രാണിയില്ല