ദേവികുളത്ത് മാസങ്ങളായി വിഹരിക്കുന്ന കാട്ടാനകളെ തുരത്താന്‍ വനംവകുപ്പ് നടപടിയെടുക്കാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ജനരോഷം ശക്തമായതോടെ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ദ്രുതകര്‍മ്മ സേന സ്ഥലത്തെത്തി. ആനയെ പേടിച്ച് രാത്രികളില്‍ ഉണര്‍ന്നിരിക്കുകയാണ് ഒരു നാട് മുഴുവന്‍.
കഴിഞ്ഞ ഒരുമാസമായി ദേവികുളത്തുകാരുടെ ഉറക്കം കെടുത്തുന്നത് രണ്ട് കൊമ്പനാനകളാണ്. രാപ്പകല്‍ വ്യത്യാസമില്ലാതെ ജനവാസമേഖലയില്‍ തുടരുന്ന ആനകള്‍ കൂടുതല്‍ അക്രമകാരികളായി തുടങ്ങി. വാഹനങ്ങളും കൃഷിയിടങ്ങളും ആക്രമിക്കുന്നതു പതിവായി. കഴിഞ്ഞയാഴ്ച ഒരാളെ ചവിട്ടിക്കൊന്നു. ഇതിനിടെ ലാക്കാട് എസ്റ്റേറ്റില്‍ കിടന്നുറങ്ങിയ തൊഴിലാളി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.എന്നിട്ടും വനംവകുപ്പിന്റെ നിസംഗത തുടര്‍ന്നതോടെ പ്രകോപിതരായ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമറിയിച്ചു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഡിഎഫ്ഒ ഓഫിസ് ഉപരോധിച്ചു. ഇതിനുശേഷമാണ് ദ്രുതകര്‍മ്മ സേനാ അംഗങ്ങള്‍ ദേവികുളതെത്തിയത്.
ശബ്ദമുണ്ടാക്കിയും പടക്കങ്ങള്‍ പൊട്ടിച്ചും ആനകളെ കാട്ടിലേക്ക് തിരിച്ചയക്കാനാണ് ശ്രമിക്കുന്നത്. വിജയിച്ചില്ലെങ്കില്‍ മറ്റുവഴികള്‍ തേടും. രാത്രിമുഴുവന്‍ ടോര്‍ച്ചും തീയുമായി കാട്ടാനയെ പേടിച്ച് തെരുവില്‍ കഴിയുകയാണ് നാട്ടുകാര്‍.