അഞ്ചരക്കോടി രൂപ വിലയുള്ള ആഡംബരക്കാര്‍ ചേര്‍ത്തലയില്‍ റജിസ്റ്റര്‍ ചെയ്തു. യുകെ നിര്‍മ്മിത വാഹനത്തിന് റോഡ് നികുതി മാത്രം ഒരു കോടിയിലധികമാണ് അടക്കേണ്ടിവന്നത്.
ബെന്‍ലിയുടെ ബെന്റയ്ഗ എന്ന മോഡലാണ് ചേര്‍ത്തലയില്‍ റജിസറ്റര്‍ ചെയ്യാനെത്തിയത്. കെഎല്‍ 32 എല്‍ 1എന്ന നമ്പര്‍ ലഭിക്കാന്‍ ഒരു ലക്ഷം രൂപയും മുന്‍കൂര്‍ അടച്ചിരുന്നു. വാഹനവില അഞ്ചുകോടി മുപ്പത്തിയാറുലക്ഷം. 5950 സിസി ശേഷിയുള്ള കാര്‍ അരൂരെ കയറ്റുമതി സ്ഥാപനത്തിന്റെ ഡയറക്ടറുടെ പേരിലാണ് റജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം കാര്‍ എത്തുമെന്നറിഞ്ഞ് ആര്‍ടി ഓഫീസില്‍ ആളുകള്‍ തടിച്ചുകൂടി. തുടര്‍ന്ന് റജിസ്ട്രേഷന് മാറ്റിവച്ചിരുന്നു.
പന്ത്രണ്ട് എയര്‍ ബാഗുകളടക്കം വലിയ സജീകരണങ്ങളാണ് കാറിലുള്ളത്. 2500 കിലോ ഭാരമുള്ള പെട്രോള്‍ വാഹനം ഒന്നാം നമ്പറുമായി ഇനി റോഡിലുണ്ടാകും.