കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് പദ്ധതിക്ക് പിന്തുണയുമായി കേന്ദ്ര ജീവനക്കാരുടെ തീം സോങ്. കൊച്ചി പോര്‍ട്് ട്രസ്റ്റിലെ ജീവനക്കാരാണ് സ്വഛ് ഭാരത് പദ്ധതിക്കായി തീം സോങ് തയാറാക്കിയതും പദ്ധതി പ്രവര്‍ത്തനങ്ങള്‍ ചേര്‍ത്ത് സംഗീത ആല്‍ബം തയാറാക്കിയതും.
ശുചിത്വ സന്ദേശം പാടുന്ന ഇവരെല്ലാം കൊച്ചി പോര്‍ട്് ട്രസ്റ്റിലെ ജീവനക്കാരാണ്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചക്കാലം പോര്‍ട് ട്രസ്റ്റ് നിലനില്‍ക്കുന്ന വെല്ലിങ്ടണ്‍ ഐലന്‍ഡിലും പരിസരത്തും ജീവനക്കാരുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.തുടര്‍ന്നാണ് തീം സോങ് ബം എന്ന ആശയം ഉരുത്തിരിഞ്ഞത്. ജീവനക്കാര്‍ തന്നെ പാട്ടെഴുതി. ഈണമിട്ടു. കഴിഞ്ഞ രണ്ടാഴ്ചക്കാലം സ്വഛ്ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പാട്ടിനൊപ്പം ചേര്‍ത്തതോടെ സംഗീത ആല്‍ബമായി. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.വി.തോമസ് എംപിയാണ് ആല്‍ബം പ്രകാശനം ചെയ്തത്.