വേനലവധി വെള്ളത്തില്‍ ആഘോഷിക്കുകയാണ് കുട്ടികള്‍. കൊടുംചൂടില്‍ നിന്ന് രക്ഷനേടാന്‍ നീന്തല്‍ തിരഞ്ഞെടുത്ത കുട്ടികള്‍ ധാരാളം. അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ നിന്നുള്ള കാഴ്ചകളിലേക്ക്.
അവധിക്കാലത്ത് ടിവിക്കും മൊബൈല്‍ ഫോണിനും മുന്നില്‍ അടങ്ങിയിരിക്കാന്‍ ഇവരെ കിട്ടില്ല. മല്‍സരിച്ച് കപ്പുകളൊന്നും നേടിയിട്ടില്ലെങ്കിലും ഇവരെല്ലാം നല്ല നീന്തല്‍ താരങ്ങളാണ്. മൈക്കേല്‍ ഫെല്‍പ്സിന്റെ കേരളത്തിലെ കുഞ്ഞനിയന്മാര് . കുളിക്കിടയില്‍ ചില ജംപുകളും ജിംനാസ്റ്റിക് ഐറ്റങ്ങളുമെല്ലാം ഇവര്‍ പയറ്റും.
കനാലില്‍ വെള്ളമടിച്ചാല്‍ പിന്നെ ഇവരെ വീട്ടില്‍ കാണില്ല. മണിക്കൂറുകളോളം വെള്ളത്തില്‍ നീന്തിക്കളിക്കും. കനാലിന് വലിയ ആഴമില്ലാത്തതിനാല്‍ അപകടമുണ്ടാകുമെന്ന പേടിയും വേണ്ട.