തിരക്കേറിയ ഒരു ജംഗ്ഷനിലിരുന്ന് വിധിയെ തയ്ച്ചു തോൽപിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരാളെ ഇനി കാണാം. തമിഴ്നാട് സ്വദേശിയായ ശേഖരനാണ് ഉപജീവനത്തിനായി വേറിട്ട വഴി തിരഞ്ഞെടുത്തത്
കതൃക്കടവ് ജംഗ്ഷനിലെത്തുന്നവർക്ക് ഇയാളെ ശ്രദ്ധിക്കാതെ കടന്നുപോകാനാവില്ല. ആരെയും നോക്കാതെ മരത്തണലിൽ തയ്ച്ചുകൊണ്ടിരിക്കുന്നു ഒരു മധ്യവയസ്കൻ. പേര് ശേഖരൻ.
വീടിനടുത്ത് തയ്ച്ചുകൊണ്ടിരുന്ന ഇയാൾ പത്തു ദിവസം മുൻപാണ് തീരക്കേറിയ ഈ ജംഗ്ഷനിലേക്ക് മാറിയത്. ഇവിടെ തയ്ച്ചുകിട്ടുന്ന തുച്ഛമായ പണം
കൊണ്ടാണ് ശേഖരന്റെ കുടുംബം കഴിയുന്നത്. കടുത്ത വേനലും പിന്നാലെയെത്തുന്ന മഴയും ചിലപ്പോൾ ഇയാളെ ശല്യപ്പെടുത്തിയേക്കാം. പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ അയാൾ തയ്ച്ചുകൊണ്ടേയിരിക്കുന്നു.