കളമശേരി വല്ലാര്‍പാടം കണ്ടെയ്നര്‍ റോഡിനോടു ചേര്‍ന്ന് സര്‍വീസ് റോഡ് നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. മല്‍സ്യത്തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരം ഉടന്‍് നല്‍കണമെന്നും ജനകീയ സമിതി ആവശ്യപ്പെട്ടു.
കളമശേരിയില്‍ നിന്ന് വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിലേക്കുള്ള നാലുവരിപ്പാത പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇതുവരെ സര്‍വീസ് റോഡ് നിര്‍മിച്ചിട്ടില്ല. സര്‍വീസ് റോഡില്ലാത്തതിനാല്‍ ദേശീയപാതയില്‍ പ്രവേശിക്കണമെങ്കില്‍ കിലോമീറ്ററുകളോളം കറങ്ങേണ്ട ഗതികേടിലാണ് മുളവുകാട് നിവാസികള്‍. വെള്ളം കടന്നുപോകാന്‍ , കലുങ്കുകള്‍ നിര്‍മിക്കുന്നതിനുപകരം പൈപ്പിടാനുള്ള നീക്കത്തേയും നാട്ടുകാര്‍ ചോദ്യം ചെയ്യുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക ഇതുവരെ കൊടുത്തില്ലെന്നും പരാതിയുണ്ട്.