E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday February 24 2021 09:27 AM IST

Facebook
Twitter
Google Plus
Youtube

More in Central

കൊച്ചി മെട്രോ സ്റ്റേഷൻ പരിധിയിൽ ഉയര്‍ന്ന നികുതി ഈടാക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കൊച്ചി നഗരത്തിലെ മെട്രോ സ്റ്റേഷനുകളുടെ പരിസരത്തെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ഉയര്‍ന്ന നികുതി ഈവര്‍ഷം മുതല്‍ ഈടാക്കും. പ്രധാന റോഡുകളിലെ പാര്‍ക്കിങ് ഫീസ് ഉയര്‍ത്താനും കോര്‍പറേഷന്‍റെ ഈ വര്‍ഷത്തെ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്. കോര്‍പറേഷന്‍റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ തെരുവുകച്ചവടങ്ങളും ഒഴിപ്പിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 

മെട്രോ സ്റ്റേഷനുകളുടെ അഞ്ഞൂറ് മീറ്റര്‍ പരിധിയിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമാവും ഡെവലപ്മെന്‍റ് ചാര്‍ജ് എന്ന പേരില്‍ ഉയര്‍ന്ന നികുതി ഈടാക്കുക. മെട്രോ തൂണുകളിലെ പരസ്യത്തില്‍ നിന്നും പ്രതിവര്‍ഷം അഞ്ച് കോടിയുടെ വരുമാനം നഗരസഭ പ്രതീക്ഷിക്കുന്നു.സംസ്ഥാന സര്‍ക്കാര്‍ അനുമതി കിട്ടിയ ശേഷമാവും നികുതി നിരക്കുകളുെട പ്രഖ്യാപനം. എംജിറോഡ്,ചിറ്റൂര്‍ റോഡ്,ബാനര്‍ജി റോഡ്,ഷണ്‍മുഖം റോഡ്,എസ്എ റോഡ് എന്നീ പാതകളിലെ പാര്‍ക്കിങ് ഫീസ് കൂടും. നഗരത്തിലെ അണ്‍എയ്്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കെട്ടിട നികുതിയടക്കമുളളവ ഈടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന്‍റെ ചുവടുപിടിച്ച് സ്കൂള്‍ മാനേജ്മെന്‍റുകള്‍ ഫീസ് ഉയര്‍ത്തുമോ എന്നും കണ്ടറിയണം. 

നഗരത്തില്‍ ഷെയര്‍ ഓട്ടോ സംവിധാനം വ്യാപകമാക്കുമെന്നും,ഓട്ടോ െതാഴിലാളികളെ ചേര്‍ത്ത് കര്‍മസേന രൂപീകരിക്കുമെന്നുമുണ്ട് പ്രഖ്യാപനം.പശ്ചിമ കൊച്ചിയിലെ യാത്രാ ക്ലേശം പരിഹരിക്കാന്‍ പ്രത്യേക പദ്ധതികളും, ജനനമരണ രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കുമെന്ന വാഗ്ദാനവും ബജറ്റിലുണ്ട്. 

തെരുവുകച്ചവടത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഗോശ്രീ പാലം മുതല്‍ ബിടിഎച്ച് വരെയുളള ഭാഗത്തെ തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കുമെന്നുമുളള പ്രഖ്യാപനത്തിനായിരുന്നു കൗണ്‍സിലില്‍ ഏറ്റവും കൂടുതല്‍ കയ്യടി കിട്ടിയത്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :