E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 02:38 PM IST

Facebook
Twitter
Google Plus
Youtube

More in കേരള കാൻ

പാ‍ന്‍മസാല ഉപഭോക്താക്കളെ കാത്ത് ഗുരുതര കാന്‍സര്‍ ഭീഷണി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പുകവലി പതിവാക്കിയവര്‍ നേരിടുന്നതിനെക്കാള്‍ ഗുരുതരമായ കാന്‍സര്‍ ഭീഷണിയാണ് ‌ പാ‍ന്‍മസാല, ഗുഡ്ക ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. പാന്‍മസാല ഉപയോഗത്തിലൂടെയുണ്ടാകുന്ന കാന്‍സര്‍ സൃഷ്ടിക്കുന്ന ചെറുമുറിവുകൾ‍, ഭീകരമായ അംഗവൈകല്യത്തിലേക്ക് പോലും വഴിവയ്ക്കുമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പാന്‍മസാല വ്യാപകമായി ഉപയോഗിക്കുന്ന നമ്മുടെ നാട്ടിലെ വിദ്യാര്‍ഥികള്‍ ഗുരുതര രോഗഭീഷണിയാണ് അഭിമുഖീകരിക്കുന്നതെന്നും വൈദ്യസമൂഹം ഓര്‍മിപ്പിക്കുന്നു.

ഒരു തവണ പുകവലിക്കുമ്പോൾ സിഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്റെ 20 ശതമാനം മാത്രമേ ശ്വാസകോശത്തിനുള്ളിൽ എത്തുന്നു. നിരന്തര പുകവലി ശീലമുള്ളവരെ കീഴടക്കുന്നതാകട്ടെ ശ്വാസകോശ കാൻസറും. ഇതിലും എത്രയോ മടങ്ങ് അപകടകാരിയാണ് പുകയില, അടയ്ക്ക, കരിങ്ങാലി, നീറ്റിയ ചുണ്ണാമ്പ്, പാരഫിൻ തുടങ്ങിയവ അടങ്ങിയ ഗുഡ്കയും, പാൻമസാലയും. ഇവ ചവയ്ക്കുമ്പോൾ പുകയില, അടയ്ക്ക, ചുണ്ണാമ്പ്, പാരഫിൻ എന്നിവയിലെ മാരകപദാർത്ഥങ്ങളെല്ലാം മോണയിലും വായിലും അടിഞ്ഞുകൂടും.

വിഷാംശമുള്ള ലോഹങ്ങളായ െലഡ്, കാഡ്മിയം, ബെൻസോയിൻ, കാർബൺ മോണോക്സൈഡ് എന്നിവയും ലഹരി വർധിപ്പിക്കാൻ ഗുഡ്കയിലും പാൻമസാലയിലും ഉൾപ്പെടുത്തുന്ന. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേര്‌ഡ അതോറിറ്റി ഒാഫ് ഇന്ത്യ ഗാസിയാബാദിലെ ലാബിൽ നടത്തിയ പരിശോധനയിൽ 100 ഗ്രാം പാൻമസാലയിൽ കണ്ടെത്തിയത് 2.26 ഗ്രാം നിക്കോട്ടിൻ. ഗുഡ്കയിലാകട്ടെ 2.04 ഗ്രാം. നിക്കോട്ടിൻ പെട്ടെന്ന് രക്തത്തത്തിൽ അലിയാൻ തരത്തിലാണ് പിഎച്ച് ലെവലിന്റെ ക്രമീകരണമെന്നും പരിശോധനിൽ കണ്ടെത്തിയിരുന്നു. ചവയ്ക്കുന്ന ലഹരി പദാർഥങ്ങളുടെ നിരന്തര ഉപയോഗം. വായിൽ മാത്രമല്ല കണ്ഠനാളം, ശ്വാസകോശം, ആമാശയം എന്നിവിടങ്ങളിലെ കാൻസറിന് വഴിയൊരുക്കും. മറ്റ് അർബുദങ്ങളെ അപേക്ഷിച്ച് വായിലെ കാൻസറിന്റെ മുറിവുകൾ ഭീകരവും സ്ഥിരമായ അംഗവൈകല്യത്തിന് വഴിയൊരുക്കുന്നതുമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഗുഡ്ക ഇതരസംസ്ഥാന തൊഴിലാളികളിലൂടെയാണ് കേരളത്തിൽ പ്രചരിക്കുന്നത്. സ്കൂൾ കോളജ് വിദ്യാർഥികള്‍ക്കിടയില്‍ ഇത്തരം പാൻമസാലകളുടെ ഉപയോഗം വ്യാപകമാണെന്നും സമീപകാല പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെയായിട്ടും, തലമുറകളെ അര്‍ബുദ രോഗികളാക്കുന്ന ലഹരി ഉത്പന്നങ്ങളുടെ ലഭ്യത തടയാന്‍ നമ്മുടെ സർക്കാർ സംവിധാനങ്ങള്‍ക്കാവുന്നില്ലെന്ന വസ്തുത ബാക്കിയാകുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.