മലയാളം പഠിച്ച് ഡിജിപി കസേരയില്‍ ഇരുന്ന് വിലസുന്ന ലോക്നാഥ് ബഹ്റ മന്ത്രി എ.കെ.ബാലന് പറഞ്ഞതുകേട്ടോ എന്നറിയില്ല. കക്ഷി ഇന്ന് സംസാരം ബംഗാളിയിലേക്ക് മാറ്റിയിട്ടുണ്ട്. അതിന് മറ്റൊരു കാരണം എന്തായാലും ഉണ്ട്. കേരളത്തിലെ ബംഗാളികള്‍ ജന്മാനാട്ടിലേക്ക് മടങ്ങുകയാണ്. കേരളത്തില്‍ വ്യാപക അക്രമം നടക്കുകയാണെന്ന വ്യാജപ്രചാരണം വിശ്വസിച്ചാണത്രെ മടക്കം. ആളെ കണ്ടെത്താന്‍ ബഹ്റ അന്വേഷണം നടത്തുന്നുണ്ട്. ഇതിലൊക്കെ എന്ത് അന്വേഷിക്കാനാണ്. കേരളത്തെ ആരാണ് മോശമായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരമറിയാന്‍ ബഹ്റ പോയി നേരെ പിണറായിയോട് ചോദിച്ചാല്‍ പോരോ.